Follow KVARTHA on Google news Follow Us!
ad

കാമുകന്റെ വിവാഹം തടയാന്‍ പൊന്നാനിയിലെത്തിയ വനിതാ ഡോക്ടര്‍ പോലീസിനെ വട്ടംകറക്കി

കാമുകന്റെ വിവാഹം തടയാന്‍ പൊന്നാനിയിലെത്തിയ വനിതാ ഡോക്ടDoctor, Woman, Marriage, Police, Complaint, Police Station, Car, House, Kerala,
പൊന്നാനി: (www.kvartha.com 30.08.2016) കാമുകന്റെ വിവാഹം തടയാന്‍ പൊന്നാനിയിലെത്തിയ വനിതാ ഡോക്ടര്‍ പോലീസിനെ വട്ടംകറക്കി. കാമുകന്റെ വിവാഹം നടക്കുന്നുവെന്നറിഞ്ഞു നാഗര്‍കോവിലിലെ വീട്ടില്‍നിന്നും വീട്ടുകാര്‍ അറിയാതെയാണ് കഴിഞ്ഞദിവസം യുവതി തനിച്ച് കാറില്‍ പൊന്നാനിയിലെത്തിയത്.

യുവതിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊന്നാനിയിലേക്കാണ് യുവതി വരുന്നതെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്താന്‍ എസ്പി പൊന്നാനി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് രാവിലെതന്നെ സിഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം ദേശീയപാതയോരത്ത് കാത്തുനിന്നിരുന്നു.

പുതുപൊന്നാനി പാലം കടന്നുവന്ന യുവതിയുടെ കാര്‍ ശ്രദ്ധയില്‍പെട്ടയുടന്‍ പോലീസ് കൈകാണിച്ചെങ്കിലും യുവതി നിര്‍ത്താതെ കടന്നുപോയി. പിന്നീട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാത്തുനിന്നിരുന്ന എസ്‌ഐ ശശീന്ദ്രന്‍ മേലേയിലും സംഘവും കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവിടെയും കാര്‍ നിര്‍ത്താന്‍
യുവതി തയ്യാറായില്ല. തുടര്‍ന്ന് എസ്‌ഐയും സംഘവും ജീപ്പില്‍ പിന്തുടര്‍ന്ന് പള്ളപ്രം ഭാഗത്തുവച്ചു കാര്‍ വളയുകയായിരുന്നു. എന്നാല്‍ പിടിയിലായെന്നു കണ്ടപ്പോള്‍ പുറത്തിറങ്ങാന്‍ തയ്യാറാകാതെ യുവതി കാര്‍ പൂട്ടി അകത്തിരുന്നു.
Ponnani, Doctor, Woman, Marriage, Police, Complaint, Police Station, Car, House, Kerala
കാറില്‍നിന്നു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ ഏറെനേരം അകത്തുതന്നെയിരുന്നു. എന്നാല്‍ യുവതി കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കാതിരിക്കാന്‍ പോലീസ് സംയമനത്തോടെ കാത്തുനിക്കുകയായിരുന്നു. ഇതോടെ ദേശീയപാതയില്‍ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. കുടുങ്ങുമെന്നുറപ്പായതോടെ യുവതി കാറില്‍നിന്നു പുറത്തുവന്നു. സ്‌റ്റേഷനിലേക്കു മാറ്റിയ യുവതിയെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്കു തിരിച്ചയച്ചു.

Keywords: Ponnani, Doctor, Woman, Marriage, Police, Complaint, Police Station, Car, House, Kerala.