Follow KVARTHA on Google news Follow Us!
ad

അറസ്റ്റിലായ മാതാവിനടുത്തേക്ക് വിശന്നുവലഞ്ഞ 2 വയസുകാരിയെ വിട്ടില്ല; സ്റ്റേഷനകത്തേക്ക് പോയ കുഞ്ഞിനെ തള്ളി പുറത്താക്കിയ സി ഐക്കെതിരെ നടപടിക്ക് ഡി ജി പിയുടെ നിര്‍ദേശം

ക്വാറി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ മാതാവിനടുത്തേക്ക് പോയ വിശന്നുArrest, Mother, Child, Police, Daughter, Woman, Strike, Report, Kerala,
റാന്നി: (www.kvartha.com 30.08.2016)  ക്വാറി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ മാതാവിനടുത്തേക്ക് പോയ വിശന്നുവലഞ്ഞ രണ്ടുവയസുകാരിയെ പുറത്തേക്ക് തള്ളിയ റാന്നി സിഐയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ. പാറ ഖനനത്തിനെതിരെ നടന്ന സമരത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത റീന എന്ന യുവതിയുടെ രണ്ടു വയസുകാരിയായ മകള്‍ ബെല്ല റോസിനോടാണ് സിഐ ന്യൂമാന്‍ ക്രൂരത കാട്ടിയത്.

ചെമ്പന്‍മുടി മലയിലെ ക്വാറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ സമരം നടക്കുന്നുണ്ടായിരുന്നു. സമരം ചെയ്ത നിരവധി പേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. റീന അടക്കം അറസ്റ്റ് ചെയ്തവരെ വിടണമെന്നാവശ്യപ്പെട്ട് സ്‌റ്റേഷന് മുന്നിലും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.

ഇതിനിടെ റോസ് വിശന്നു കരഞ്ഞു. റീനയാണെങ്കില്‍ സ്റ്റേഷനകത്തും. ഇതിനിടെ അടച്ചിട്ടിരുന്ന സ്‌റ്റേഷന്റെ ഗ്രില്‍ തുറന്നപ്പോള്‍ നാട്ടുകാരിലൊരാള്‍ ബെല്ല റോസിനെ അകത്തേക്ക് കടത്തി വിടാന്‍ ശ്രമിച്ചു. എന്നാല്‍ സിഐ ന്യൂമാന്‍ കുട്ടിയുടെ കൈയില്‍ പിടിച്ച് തള്ളി പുറത്താക്കുകയായിരുന്നു. സിഐയുടെ പെരുമാറ്റത്തില്‍ ഭയന്നുവിറച്ച കുട്ടി അലറിക്കരയുകയും ചെയ്തു.

സിഐയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ നടപടിയെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു. എഡിജിപി ബി സന്ധ്യയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ranni,Arrest, Mother, Child, Police, Daughter, Woman, Strike, Report, Kerala

Keywords: Ranni,Arrest, Mother, Child, Police, Daughter, Woman, Strike, Report, Kerala.