Follow KVARTHA on Google news Follow Us!
ad

യുവാവിന്റെ തിരോധാനത്തിന് ദാ ഇഷ് ബന്ധമില്ലെന്ന് അന്വേഷണസംഘം; തിരോധാനത്തിന് പിന്നില്‍ മറ്റുകാരണങ്ങള്‍

ആദൂര്‍ ചീനപ്പാടിയിലെ അബ്ദുല്ല ഹാരിസിന്റെ തിരോധാനത്തിന് ദാ ഇഷ് ബന്ധമുണ്ടെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ തള്ളി പോലീസ്. ഹാരിസിനെ Kasaragod, Missing, Kerala, Daish, Youth, Job, Adhur, Police, Vigilance, Investigation, Abdulla Haris, No Daish link for missing of Abdulla Haris
ആദൂര്‍ (കാസര്‍കോട്): ആദൂര്‍ ചീനപ്പാടിയിലെ അബ്ദുല്ല ഹാരിസിന്റെ തിരോധാനത്തിന് ദാ ഇഷ് ബന്ധമുണ്ടെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ തള്ളി പോലീസ്. ഹാരിസിനെ കാണാതായ സംഭവത്തില്‍ ഇത്തരത്തിലുള്ള ബന്ധമുള്ളതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി ഐ സിബി മാത്യു കെവാര്‍ത്തയോട് പറഞ്ഞു. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.

തിരോധാനത്തിനുപിന്നില്‍ മറ്റു ചില കാരണങ്ങളാണ്. അത് വ്യക്തിപരമോ കുടുംബപരമോ ഉള്ളവയാകാം. ഏതെങ്കിലും തീവ്രവാദസംഘടനയുമായി ഹാരിസ് ബന്ധപ്പെട്ടതിന് ഒരു തെളിവും കിട്ടിയിട്ടില്ല. ആറുമാസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ ഹാരിസിനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. തൃക്കരിപ്പൂരില്‍ നിന്നും കാണാതായ സ്ത്രീകള്‍ അടക്കമുള്ള 17 പേര്‍ ദാ ഇഷില്‍ ചേര്‍ന്നതായി സംശയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹാരിസിന്റെ തിരോധാനത്തിലും സംശയങ്ങളുയര്‍ന്നത്. തൃക്കരിപ്പൂരില്‍നിന്നും കാണാതായവരുമായി ഹാരിസിന് യാതൊരു ബന്ധവുമില്ല.

ഹാരിസ് കൊച്ചിയിലെ ഒരു മൊബൈല്‍ കടയില്‍ മുമ്പ് ജോലി ചെയ്തിരുന്നു. ജോലിക്കിടെ ആറുമാസം മുമ്പ് ഹാരിസ് നാട്ടിലെത്തുകയും വീട്ടുകാര്‍ക്കും മറ്റും വസ്ത്രങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. അതിനുശേഷം വീണ്ടും കൊച്ചിയിലേക്ക് ജോലിക്കുപോയ ഹാരിസ് കുറച്ചുദിവസം വീട്ടിലേക്ക് ഫോണ്‍ ചെയ്തുവെങ്കിലും പിന്നീട് വിവരങ്ങളൊന്നും കിട്ടിയില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം ഹാരിസ് വിദേശത്തേക്ക് കടന്നുവോ എന്നതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്വന്തം പേരില്‍ ഹാരിസ് പാസ്‌പോര്‍ട്ടെടുത്തിട്ടില്ല. എന്നിരിക്കെ ഹാരിസ് ഗള്‍ഫിലേക്ക് കടന്നിട്ടുണ്ടെങ്കില്‍ അത് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാവാം. ഈരീതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഹാരിസിന്റെ തിരോധാനം സംബന്ധിച്ച് ഇന്റലിജന്‍സും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തിവരികയാണ്.

Related News:
ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കുറിച്ച് ഒരു വിവരവുമില്ല; പരാതിയുമായി പിതാവ് പോലീസില്‍

Keywords: Kasaragod, Missing, Kerala, Daish, Youth, Job, Adhur, Police, Vigilance, Investigation, Abdulla Haris, No Daish link for missing of Abdulla Haris