Follow KVARTHA on Google news Follow Us!
ad

16കാരിയോട് 24കാരന് അടങ്ങാത്ത പ്രണയം; താല്‍പര്യമില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ക്രൂരമര്‍ദനം

പ്രേമാഭ്യര്‍ത്ഥനയുമായി പുറകേനടന്ന് നിരന്തരം ശല്യംചെയ്ത അയല്‍വാസിക്കെതിരെ പോPolice, Complaint, House, Parents, Allegation, Injured, hospital, Treatment, Kerala,
പെരുമ്പാവൂര്‍: (www.kvartha.com 29.08.2016) പ്രേമാഭ്യര്‍ത്ഥനയുമായി പുറകേനടന്ന് നിരന്തരം ശല്യംചെയ്ത അയല്‍വാസിക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പതിനാറുകാരിക്ക് ക്രൂര മര്‍ദ്ദനം. പെരുമ്പാവൂര്‍ സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ പരാതി നല്‍കിയതിലുള്ള വിരോധത്തില്‍ അഞ്ചംഗസംഘം വീട്ടില്‍ക്കയറി മര്‍ദിക്കുകയും ബ്ലെയിഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നു.

അതിനിടെ അല്‍വാസിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ മുന്‍പും പെണ്‍കുട്ടി പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് ഇത് ഗൗരവമായി എടുത്തില്ലെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പെണ്‍കുട്ടിയെ അഞ്ചംഗ സംഘം വീട്ടില്‍ക്കയറി മര്‍ദിക്കുകയും ബ്ലെയിഡ് കൊണ്ട് പരുക്കേല്‍പ്പിക്കുകയും ചെയ്തത്. സ്ഥിരമായി പ്രേമാഭ്യര്‍ഥന നടത്തി പുറകേനടന്ന അയല്‍വാസിയായ ഇരുപത്തിനാലുകാരനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പോലീസില്‍ പരാതി നല്‍കിയത്. ഇതാണ് അക്രമി സംഘത്തെ ചൊടിപ്പിച്ചത്.

ഇതിനിടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ അയല്‍വാസി ഒത്തുത്തീര്‍പ്പിന് ശ്രമിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. ഇതോടെ വീണ്ടും ഭീഷണി ഉയരുകയും ചെയ്തു. തുടര്‍ന്ന് ഇതുസംബന്ധിച്ച് കോടനാട് പോലീസിലും ആലുവ റൂറല്‍ എസ്.പിക്കും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Neighbour torture 16-year-old girl in Perumbavoor, Police, Complaint, House, Parents, Allegation, Injured, hospital, Treatment, Kerala.


Keywords: Neighbour torture 16-year-old girl in Perumbavoor, Police, Complaint, House, Parents, Allegation, Injured, hospital, Treatment, Kerala.