Follow KVARTHA on Google news Follow Us!
ad

മരിച്ചതായി പ്രഖ്യാപിച്ചു; മരണ വാര്‍ത്തയോ ഇന്‍ഷൂറന്‍സ് തുകയോ സ്വീകരിക്കാതെ ജയകുമാറിന്റെ കുടുംബം

ഷാര്‍ജ: (kvartha.com 24.08.2016) തൊഴില്‍ തേടി ഗള്‍ഫിലേയ്ക്ക് കടന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു 22കാരനായ ജയ കുമാര്‍ പ്രതിഭന്‍Jeya Kumar Pradhiban, Hometown, Tirunelveli, South Indian, Tamil Nadu, Job, UAE, Family members

ഷാര്‍ജ: (kvartha.com 24.08.2016) തൊഴില്‍ തേടി ഗള്‍ഫിലേയ്ക്ക് കടന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു 22കാരനായ ജയ കുമാര്‍ പ്രതിഭന്‍. തമിഴ്‌നാട്ടിലെ തിരുനെല്‍ വേലി സ്വദേശി. ഷാര്‍ജ തീരത്ത് മുങ്ങിയ കപ്പലിലിലെ നാവീകനായിരുന്നു ജയ കുമാര്‍.

ഈ മാര്‍ച്ചിലായിരുന്നു എം. വി മിഖായേല്‍ എന്ന ചരക്കുകപ്പല്‍ കടലില്‍ മുങ്ങിയത്. 7 പേരാണ് ആ സമയത്ത് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 6 പേരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. എന്നാല്‍ അവര്‍ക്ക് ജയകുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹവും കണ്ടുകിട്ടാതായതോടെ അവര്‍ ജയകുമാര്‍ മരിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ മകന്റെ മരണ വാര്‍ത്ത സ്വീകരിക്കാന്‍ ജയകുമാറിന്റെ മാതാപിതാക്കള്‍ തയ്യാറായില്ല. ദിയാധനമായി ലഭിക്കുന്ന ഇന്‍ഷൂറന്‍സ് തുകയും.

ഇന്‍ഷൂറന്‍സ് തുകയ്ക്കായുള്ള പേപ്പറില്‍ മാതാപിതാക്കളുടെ ഒപ്പ് ലഭിക്കാനിരിക്കുകയാണ് ജയകുമാറിന്റെ കമ്പനി. അദ്ദേഹത്തെ കാണാതായെങ്കിലും 3 മാസത്തെ ശമ്പളവും കമ്പനി മാതാപിതാക്കള്‍ക്ക് അയച്ചിരുന്നു.

ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ വേണ്ടുന്ന പേപ്പറുകള്‍ ലഭിച്ചെങ്കിലും മാതാപിതാക്കള്‍ അതില്‍ ഒപ്പുവെയ്ക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ചെന്നൈയില്‍ താമസിക്കുന്ന ജയകുമാറിന്റെ ബന്ധു ഗണേശന്‍ മലയിപ്പന്‍ പറയുന്നു.

മകന്റെ മടങ്ങിവരവിനായി രാവും പകലും പ്രാര്‍ത്ഥനയോടെ ഇപ്പോഴും കാത്തിരിക്കുകയാണ് ജയകുമാറിന്റെ മാതാപിതാക്കള്‍.
Jeya Kumar Pradhiban, Hometown, Tirunelveli, South Indian, Tamil Nadu, Job, UAE, Family members

SUMMARY: When Jeya Kumar Pradhiban left his hometown of Tirunelveli in the south Indian state of Tamil Nadu for a job in the UAE, his family members never thought for a moment that he would never come back. And even five months after the 22-year-old seaman went missing after his ship sank off the Sharjah Port, they still believe he will be back home some day.

Keywords: Jeya Kumar Pradhiban, Hometown, Tirunelveli, South Indian, Tamil Nadu, Job, UAE, Family members