Follow KVARTHA on Google news Follow Us!
ad

ടെലിവിഷന്‍ പരിപാടിക്കിടെ നടിയുടെ അപമാനം; മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്തു

ടെലിവിഷന്‍ പരിപാടിക്കിടെ അവതാരകയായ നടിയുടെ അപമാനത്തെ തുടര്‍ന്ന് മധ്യവയchennai, Allegation, Children, Couples, Family, Television, Sisters, Judge, National,
ചെന്നൈ: (www.kvartha.com 30.08.2016) ടെലിവിഷന്‍ പരിപാടിക്കിടെ അവതാരകയായ നടിയുടെ അപമാനത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിക്കിടെയാണ് അപമാനിക്കപ്പെടാനിടയായ സംഭവം നടന്നത്. നടി ലക്ഷ്മി രാമകൃഷ്ണന്‍ ആയിരുന്നു പരിപാടിയുടെ അവതാരക. ഇവര്‍ അപമാനിച്ചതില്‍ മനംനൊന്താണ് പിതാവ് ജീവനൊടുക്കിയതെന്ന് മക്കള്‍ ആരോപിച്ചു.

ഭാര്യാ - ഭര്‍തൃ ബന്ധത്തില്‍ ചില താളപ്പിഴകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പന്‍ ജീവനൊടുക്കിയത്. ഭാര്യയോട് പിണങ്ങിയ നാഗപ്പന്‍ ഭാര്യാ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു. മാത്രമല്ല മക്കളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.

ഇത് സംപ്രേക്ഷണം ചെയ്തതോടെയാണ് നാഗപ്പന്‍ ജീവനൊടുക്കിയത്. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ലക്ഷ്മി.

Man Commits Suicide; Actress Lakshmi Ramakrishnan is in Trouble, chennai, Allegation, Children, Couples, Family, Television, Sisters, Judge, National.

Keywords: Man Commits Suicide; Actress Lakshmi Ramakrishnan is in Trouble, chennai, Allegation, Children, Couples, Family, Television, Sisters, Judge, National.