Follow KVARTHA on Google news Follow Us!
ad

5 സ്ത്രീകളേയും പുരുഷനേയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഡോക്ടറും നഴ്‌സും പിടിയില്‍

അഞ്ചു സ്ത്രീകളേയും പുരുഷനേയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഡോക്ടറുംMumbai, Women, Nurse, Custody, Daughter, Pune, Kidnap, Missing, Dead Body, National,
മുംബൈ : (www.kvartha.com 16.08.2016) അഞ്ചു സ്ത്രീകളേയും പുരുഷനേയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഡോക്ടറും സഹായിയായ നഴ്‌സും പിടിയില്‍. മഹരാഷ്ട്രയിലെ സതാര സ്വദേശിയും മരണ ഡോക്ടര്‍ എന്നറിയപ്പെടുകയും ചെയ്യുന്ന ഡോ.സന്തോഷ് പോളും സഹായിയും നഴ്‌സുമായ ജ്യോതി മന്ദ്രെയും ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍, മരുന്ന് കുത്തിവച്ചാണ് എല്ലാവരേയും കൊന്നതെന്ന് പോള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

സല്‍മാ ഷെയ്ക്, ജഗാബായ് പോള്‍, സുരേഖ ഛികേന്‍, വനിതാ ഗെയ്ക്ക്‌വാദ്, നഥമല്‍ ഭണ്ഡാരെ, മംഗള്‍ ജെധെ എന്നിവരെയാണ് ഡോ.പോള്‍ കൊലപ്പെടുത്തിയത്. പൂര്‍വ പ്രാഥമിക് ശിക്ഷിക സേവലിക സംഘിന്റെ പ്രസിഡന്റായിരുന്ന മംഗള്‍ ജെധെയെ കാണാതായത് സംബന്ധിച്ച അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നില്‍ പോളാണെന്ന് മനസ്സിലായത്. പൂനെയിലെ വൈ നഗരത്തില്‍ മകളുടെ പ്രസവത്തിനായി മുംബൈയില്‍ നിന്ന് പോയ ജെധെയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. പൂനെയിലേക്ക് പോവുന്നതിന് മുമ്പ് ഇവര്‍ ഡോ.പോളുമായി ബന്ധപ്പെട്ടിരുന്നു.

പോളും സഹായിയും നഴ്‌സുമായ ജ്യോതി മന്ദ്രെയും ചേര്‍ന്ന് വൈയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ജെധെയെ 13 കിലോമീറ്റര്‍ അകലെയുള്ള പോളിന്റെ ഫാം ഹൗസിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. അടുത്ത ദിവസം പോളും മന്ദ്രെയും ചേര്‍ന്ന് അമിത അളവില്‍ മരുന്ന് കുത്തിവച്ച് ജെധെയെ കൊലപ്പെടുത്തുകയും മൃതദേഹം ഫാംഹൗസിലെ വിജനപ്രദേശത്ത് കുഴിച്ചിടുകയും ചെയ്തു. പിന്നീട് ഇരുവരും ഒളിവില്‍ പോവുകയായിരുന്നു.
ജെധെയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംഘടന നല്‍കിയ പരാതിയിലാണ് സി.ഐ.ഡി അന്വേഷണം നടത്തിയത്. ഇതിനിടെ കൊലയില്‍ മന്ദ്രെയ്ക്ക് പങ്കുണ്ടെന്ന് അറിഞ്ഞ പോലീസ് മന്ദ്രെയുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മന്ദ്രെയെ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടര്‍ പോളിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പോള്‍ ഒളിച്ചിരുന്ന, മധ്യ മുംബൈയിലെ ദാദറില്‍ നിന്ന് ആഗസ്റ്റ് 13ന് പോലീസ് പോളിനെ അറസറ്റു ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് ഫാംഹൗസിലെത്തി മറവ് ചെയ്ത മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തി. പോളിനെ ഒരാഴ്ചയും മന്ദ്രെയെ നാലു ദിവസവും പോലീസ് കസ്റ്റഡിയില്‍ വിട്ടു.

മംഗള്‍ ജെധെയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി പോള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, മന്ദ്രെയുമായുള്ള പോളിന്റെ ബന്ധം അറിഞ്ഞ ജെധെ അത് പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ജെധെയെ കൊല്ലാന്‍ പോളും മന്ദ്രെയും ചേര്‍ന്ന് പദ്ധതിയിട്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ താന്‍ മറ്റ് നാല് സ്ത്രീകളേയും ഒരു പുരുഷനേയും കൊന്നതായി പോള്‍ വെളിപ്പെടുത്തി. പുരുഷനെ കൊന്ന് റിസര്‍വോയറില്‍ താഴ്ത്തിയതായും പോള്‍ പറഞ്ഞു. പോള്‍ കൊന്ന മറ്റുള്ള സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 Maharashtra police arrest 'Dr Death' who allegedly killed 6 people, Mumbai, Women, Nurse, Custody, Daughter, Pune, Kidnap, Missing, Dead Body, National.

Keywords: Maharashtra police arrest 'Dr Death' who allegedly killed 6 people, Mumbai, Women, Nurse, Custody, Daughter, Pune, Kidnap, Missing, Dead Body, National.