Follow KVARTHA on Google news Follow Us!
ad

ക്ഷേത്രങ്ങളില്‍ തന്നെ ശാഖ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമില്ല; നിലവിളക്ക്, ഓണാഘോഷം വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിലപാട് ഹിന്ദുത്വത്തിന് എതിര്: എം ടി രമേശ്

:ക്ഷേത്രങ്ങളില്‍ തന്നെ ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ Kerala, Kozhikode, RSS, Minister, CM, MT Ramesh, BJP, Devaswam Board, Kadakampallyn Surendran.
കോഴിക്കോട്:  (www.kvartha.com 29.08.2016) ക്ഷേത്രങ്ങളില്‍ തന്നെ ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിളക്ക്, ഓണാഘോഷം വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിലപാട് ഹിന്ദുത്വത്തിന് എതിരാണെന്നും രമേശ് വ്യക്തമാക്കി.

ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായാണെന്ന് രമേശ് പറഞ്ഞു. ക്‌ശേത്രങ്ങളില്‍ തന്നെ ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമില്ല. ശാഖ നടത്തുന്നതില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ആര്‍എസ്എസ് അത് പരിശോധിക്കുമെന്നും എം ടി രമേശ് കോഴിക്കോട് പറഞ്ഞു.

Keywords:Kerala, Kozhikode, RSS, Minister, CM, MT Ramesh, BJP, Devaswam Board, Kadakampallyn Surendran.