Follow KVARTHA on Google news Follow Us!
ad

ആനയെന്ന് കരുതി സി പി ഐ കൂടെ കൂട്ടിയ ഗോപാലന്‍ മാസ്റ്റര്‍ കുഴിയാനയാണെന്ന് സി പി ഐക്ക് വൈകാതെ ബോധ്യപ്പെടും; കോടിയേരി

ആനയാണെന്ന് കരുതി സി പി ഐ കൂടെ കൂട്ടിയ പി ഗോപാലന്‍മാസ്റ്റര്‍ kasaragod, Politics, CPM, Chief Minister, Pinarayi vijayan, Criticism, Kerala,
കുറ്റിക്കോല്‍: (www.kvartha.com 30.08.2016) ആനയാണെന്ന് കരുതി സി പി ഐ കൂടെ കൂട്ടിയ പി ഗോപാലന്‍മാസ്റ്റര്‍ വെറും കുഴിയാനയാണെന്ന് സി പി ഐക്ക് വൈകാതെ ബോധ്യപ്പെടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോട് കുറ്റിക്കോലില്‍ സി പി എം ബേഡകം ഏരിയാകമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് കോടിയേരി ഗോപാലന്‍ മാസ്റ്ററെ കുഴിയാനയാണെന്ന് വിശേഷിപ്പിച്ച് പരിഹസിച്ചത്.

പാര്‍ട്ടിയും ജനങ്ങളുമാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. അവര്‍ പാര്‍ട്ടി വിടുന്ന നിമിഷം വട്ടപ്പൂജ്യമായി മാറും. എന്നാല്‍ പാര്‍ട്ടി എല്ലാക്കാലത്തും നിലനില്‍ക്കുകയും ചെയ്യും. പാര്‍ട്ടി നേതാക്കള്‍ക്കെല്ലാം പി ഗോപാലനുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം മുന്നോട്ടുവെച്ച കാര്യങ്ങള്‍ പരിഗണിച്ച് സി പി എമ്മിന്റെ ജില്ലാകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും ചര്‍ച്ച നടത്തി. പിന്നീട് പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ താനും പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗോപാലനെ നേരില്‍ക്കണ്ട് സംസാരിച്ചു.

ഇതൊക്കെ ആയപ്പോള്‍ താന്‍ എന്തോ വലിയ ആനയാണെന്ന് ഗോപാലന് തോന്നുക സ്വാഭാവികം. എന്നാല്‍ കുഴിയാനയായിരുന്നുവെന്ന് സി പി ഐ തിരിച്ചറിയാന്‍ അധികനാള്‍ വേണ്ടിവരില്ല. കുറ്റിക്കോലിലെ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമാണ് ഗോപാലന്‍ എന്ന നേതാവിനെ സൃഷ്ടിച്ചത്.
Kodiyeri against Gopalan Master, Kasaragod, Politics, CPM, Chief Minister, Pinarayi vijayan, Criticism, Kerala
നമ്മളില്ലെങ്കിലും പാര്‍ട്ടി നിലനില്‍ക്കുമെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി നല്‍കിയ അംഗീകാരങ്ങള്‍ ആരും മറക്കരുതെന്നും കോടിയേരി വ്യക്തമാക്കി.

സ്ഥാനങ്ങള്‍ കിട്ടിയാല്‍ ചെങ്കൊടിക്ക് മുകളിലാണെന്നാണ് പലരുടെയും ധാരണ. ഇത് ശരിയല്ലെന്ന് പാര്‍ട്ടിവിട്ടവര്‍ക്ക് പിന്നീട് ബോധ്യമായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.


Keywords: Kodiyeri against Gopalan Master, Kasaragod, Politics, CPM, Chief Minister, Pinarayi vijayan, Criticism, Kerala.