Follow KVARTHA on Google news Follow Us!
ad

വെടിവെപ്പില്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ ഇമാമും സഹായിയും കൊല്ലപ്പെട്ടു

വെടിവെപ്പില്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ ഇമാമും സഹായിയും കൊല്ലപ്പെട്ടു New York, America, Shoot Out, Masjid, Imam, Dead, Obituary, Killed, Muslim, World,
ന്യൂയോര്‍ക്ക്: (www.kvartha.com 1408.2016) അമേരിക്കയിലെ ക്യൂന്‍സിലുണ്ടായ വെടിവെപ്പില്‍ അല്‍ഫുര്‍ഖാന്‍ ജുമാമസ്ജിദിലെ ഇമാമും സഹായിയും കൊല്ലപ്പെട്ടു. പ്രാര്‍ത്ഥനക്ക് ശേഷം പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയവരായിരുന്ന അല്‍ഫുര്‍ഖാന്‍ ജുമാമസ്ജിദിലെ ഇമാം അകോന്‍ജീയും സഹായി താറഉദ്ദിനുമാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച പ്രാദേശിക സമയം 1.20നാണ് സംഭവം. ഇരുവരുടേയും പിന്നാലെ തോക്കുമായി എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും തലക്കാണ് വെടിയേറ്റത്. എന്തിനാണ് അക്രമിച്ചതെന്ന് വ്യക്തമല്ല.

ബംഗ്ലാദേശികള്‍ കൂടുതലുള്ള ഓസോണ്‍ പാര്‍ക്കിന് സമീപത്താണ് വെടിവെപ്പ് നടന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നിന്ന് എത്തിയതാണ് വെടിയേറ്റ് കൊല്ലപ്പെട്ട പള്ളി ഇമാം. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

Keywords: New York, America, Shoot Out, Masjid, Imam, Dead, Obituary, Killed, Muslim, World, Imam and His Assistant Killed in a Shooting Near a Mosque in Queens.