Follow KVARTHA on Google news Follow Us!
ad

അബൂദാബിയില്‍ ഉബര്‍, കരീം ടാക്‌സി സര്‍വീസുകള്‍ നിലച്ചു

അബൂദാബി: (www.kvartha.com 30.08.2016) അബൂദാബിയില്‍ ഉബര്‍, കരീം ടാക്‌സി സര്‍വീസുകള്‍ റദ്ദാക്കി. Ride-hailing companies, Uber, Careem, Suspended, Services, Abu Dhabi, Capital, United Arab Emirates
അബൂദാബി: (www.kvartha.com 30.08.2016) അബൂദാബിയില്‍ ഉബര്‍, കരീം ടാക്‌സി സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച മുതലാണ് സര്‍വീസുകള്‍ നിലച്ചത്. അതേസമയം എന്നാണ് സര്‍വീസ് പുനരാരംഭിക്കുകയെന്ന് വ്യക്തമല്ല.

യുഎഇയിലെ പത്രമായ 'ദി നാഷണല്‍' ഉബറിലേയും കരീമിലേയും 50ഓളം െ്രെഡവര്‍മാര്‍ അറസ്റ്റിലായതായി റിപോര്‍ട്ട് ചെയ്തിരുന്നു. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് റിപോര്‍ട്ടുണ്ട്.

അതേസമയം സര്‍വീസ് നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്ന് ദുബൈയിലെ ഉബര്‍ വക്താവ് പ്രതികരിച്ചു. എന്നാല്‍ അറസ്റ്റ് വാര്‍ത്തയോടെ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ലൈസന്‍സ് സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് അബൂദാബി പോലീസ് കരീം സര്‍വീസ് നടത്തുന്ന െ്രെഡവര്‍മാരെ തടഞ്ഞതായി കരീം മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ക്രിസ്ത്യന്‍ ഈദ് വ്യക്തമാക്കി. ഇതാണ് സേവനം നിര്‍ത്തലാക്കാന്‍ കരീമിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2013 മുതലാണ് ഉബര്‍ അബൂദാബിയില്‍ സര്‍വീസ് ആരംഭിച്ചത്.
Ride-hailing companies, Uber, Careem, Suspended, Services, Abu Dhabi, Capital, United Arab Emirates

SUMMARY: Ride-hailing companies Uber and Careem have suspended services in Abu Dhabi, the capital of the United Arab Emirates, since Saturday and do not know when they can resume operations, they said on Sunday.

Keywords: Ride-hailing companies, Uber, Careem, Suspended, Services, Abu Dhabi, Capital, United Arab Emirates