Follow KVARTHA on Google news Follow Us!
ad

ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ താരങ്ങളുടെ നുണ പരസ്യം വേണ്ട; പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ പിടിവീഴും; ശിക്ഷ 5 വര്‍ഷം തടവും 50 ലക്ഷം പിഴയും

പ്രശസ്തിയും ജനങ്ങളിലുള്ള സ്വാധീനവും ദുരുപയോഗം ചെയ്ത് തെറ്റായ പരസ്യത്തിലൂടെ നുണ പ്രചരിപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്ക് പിടിവീഴും. ഉല്‍പ്പന്നങ്ങളുടെ Advertisement, India, New Delhi, Fake, Fine, Court, Celebrities.
ന്യൂഡല്‍ഹി: (www.kvartha.com 29.08.2016) പ്രശസ്തിയും ജനങ്ങളിലുള്ള സ്വാധീനവും ദുരുപയോഗം ചെയ്ത് തെറ്റായ പരസ്യത്തിലൂടെ നുണ പ്രചരിപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്ക് പിടിവീഴും. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് നുണ പ്രചരിപ്പിച്ചാല്‍ താരങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 50 ലക്ഷം വരെ പിഴയുമാണ് പിഴ.

തെലുങ്കുദേശം നേതാവ് ജെ സി ദിവാകര്‍ റെഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉപഭോക്തൃ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ തന്നെ ബില്ലില്‍ ഭേദഗതി കൊണ്ടുവരുന്നത്.

'ശരിവെക്കല്‍', 'ശരിവെക്കുന്ന വ്യക്തി' എന്നിവയ്ക്ക് വ്യക്തമായ നിര്‍വചനം ബില്ലില്‍ നല്‍കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട പരാതിയുണ്ടായാല്‍ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത അത് പ്രചിരിപ്പിച്ച താരങ്ങള്‍ക്കാകും.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപവല്‍ക്കരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. അതോറിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് കേസെടുക്കാം. ആദ്യതവണ രണ്ടുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ 50 ലക്ഷം രൂപ വരെ പിഴയും അഞ്ചുവര്‍ഷം വരെ തടവുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

Keywords: Advertisement, India, New Delhi, Fake, Fine, Court, Celebrities.