Follow KVARTHA on Google news Follow Us!
ad

ഒറ്റ രാത്രിക്ക് കോളേജ് വിദ്യാര്‍ത്ഥിനി ഈടാക്കിയത് 25 ലക്ഷം രൂപ; ഭീഷണിപ്പെടുത്തി വീണ്ടും 18 ലക്ഷം തട്ടാന്‍ ശ്രമം

ജയ്പൂര്‍: (www kvartha.com 18.08.2016) യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരി അറസ്റ്റില്‍. ഗുര്‍ഗാവൂണ്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. Jaipur, 19-year-old, College girl, Hailing, Rajasthan, Jhunjhunu, District, Arrested, Blackmailing
ജയ്പൂര്‍: (www kvartha.com 18.08.2016) യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരി അറസ്റ്റില്‍. ഗുര്‍ഗാവൂണ്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്.

ഉഷ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ആഗസ്റ്റ് 8ന് യുവാവ് പെണ്‍കുട്ടിയെ കാണാനായി ജയ്പൂരിലെത്തുകയും ചെയ്തു. അന്ന് നഗരത്തിലെ ഹോട്ടലില്‍ പെണ്‍കുട്ടി യുവാവിനൊപ്പം അന്തിയുറങ്ങി. പിറ്റേന്ന് പെണ്‍കുട്ടി യുവാവിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്ത് പറയുമെന്നായിരുന്നു പെണ്‍കുട്ടിയുടെ ഭീഷണി.

ഇതോടെ ഭയന്ന യുവാവ് പണം നല്‍കി. ഇനി മേലില്‍ പണം ആവശ്യപ്പെടില്ലെന്ന് യുവതി കരാര്‍ എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി യുവാവിനെ വീണ്ടും ഫോണില്‍ വിളിച്ച് 18 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ 2 ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കി. കാറിലിരുന്ന് പണം എണ്ണുന്നതിനിടയില്‍ പോലീസ് എത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലാല്‍ കോട്ടിയിലെ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും പോലീസ് 27 ലക്ഷം രൂപ കണ്ടെടുത്തു.
Jaipur, 19-year-old, College girl, Hailing, Rajasthan, Jhunjhunu, District, Arrested, Blackmailing

SUMMARY: Jaipur: A 19-year-old college girl hailing from Rajasthan’s Jhunjhunu district was arrested for allegedly blackmailing a man and extorting Rs 27 lakh from him.

Keywords: Jaipur, 19-year-old, College girl, Hailing, Rajasthan, Jhunjhunu, District, Arrested, Blackmailing