Follow KVARTHA on Google news Follow Us!
ad

ഇന്ത്യക്കാരന്റെ പഴ്‌സില്‍ നിന്നും പോലീസുകാരന്‍ 3500 ദിര്‍ഹം മോഷ്ടിച്ചു

ദുബൈ: (kvartha.com 22.08.2016) യാത്രക്കാരന്റെ പഴ്‌സില്‍ നിന്നും 3500 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരനെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു. ദുബൈ എയര്‍പോര്‍ട്ടിലെ പരിAirport, Policeman, Denied, Stealing, Dh 3,500, Wallet, Passenger, Forgot, Inspection point
ദുബൈ: (kvartha.com 22.08.2016) യാത്രക്കാരന്റെ പഴ്‌സില്‍ നിന്നും 3500 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരനെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു. ദുബൈ എയര്‍പോര്‍ട്ടിലെ പരിശോധനയ്ക്കിടെ യാത്രക്കാരന്‍ മറന്നുവെച്ച പഴ്‌സില്‍ നിന്നുമാണിയാള്‍ പണം അടിച്ചുമാറ്റിയത്.

എന്നാല്‍ കുറ്റം പോലീസുകാരന്‍ നിഷേധിച്ചിട്ടുണ്ട്. ജൂലൈ 17 ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലെ ടെര്‍മിനല്‍ ഒന്നിലാണ് സംഭവം നടന്നത്.

ഹാന്റ് ബാഗ് സ്‌കാനറിലെ പരിശോധനയ്ക്ക് ശേഷം യാത്രക്കാര്‍ക്ക് ബാഗുകള്‍ കൈമാറുന്നതിനിടയില്‍ 2 പഴ്‌സുകള്‍ പോലീസുകാരന് ലഭിച്ചിരുന്നു. യാത്രക്കാരിലൊരാള്‍ മറന്നുവെച്ചതായിരുന്നു അവ. ഇത് 'ലോസ്റ്റ് ആന്റ് ഫൗണ്ട്' സെക്ഷനിലേയ്ക്ക് മാറ്റി അല്പ സമയം കഴിഞ്ഞാണ് ഉടമയായ ഇന്ത്യക്കാരന്‍ പഴ്‌സ് അന്വേഷിച്ചെത്തിയത്. ഈ സമയത്തിനിടെ പോലീസുകാരന്‍ പഴ്‌സില്‍ നിന്നും പണം മാറ്റിയിരുന്നു. തുടര്‍ന്നിദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി ക്യാമറയില്‍ പോലീസുകാരന്‍ പഴ്‌സില്‍ നിന്നും പണം എടുക്കുന്നത് ദൃശ്യമാണ്.
Airport, Policeman, Denied, Stealing, Dh 3,500, Wallet, Passenger, Forgot, Inspection point

SUMMARY: An airport policeman, aged 24, denied stealing Dh 3,500 from a wallet which a passenger forgot at the inspection point.

Keywords: Airport, Policeman, Denied, Stealing, Dh 3,500, Wallet, Passenger, Forgot, Inspection point