Follow KVARTHA on Google news Follow Us!
ad

കുഞ്ഞിന്റെ ദേഹത്ത് സ്ഥിരമായി പരിക്കുകള്‍; പിതാവ് സിസിടിവി വെച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന ആ കാഴ്ചകള്‍

ഒരുവയസുള്ള കുഞ്ഞിന്റെ ദേഹത്ത് സ്ഥിരമായി പരിക്കുകള്‍ കണ്ടാണ് ആ പിതാവ്Injured, Father, Complaint, Police, Wife, Accused, Arrest, National,
ലക്‌നൗ: (www.kvartha.com 26.08.2016) ഒരുവയസുള്ള കുഞ്ഞിന്റെ ദേഹത്ത് സ്ഥിരമായി പരിക്കുകള്‍ കണ്ടാണ് ആ പിതാവ് വീട്ടിനുള്ളില്‍ സിസിടിവി ക്യാമറ വെച്ചത്. ക്യാമറ പരിശോധിച്ച പിതാവ് ആ കാഴ്ചകള്‍ കണ്ട് ഞെട്ടിത്തരിച്ചുപോയി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഒരു വയസുള്ള കുഞ്ഞിനെ മാതാവ് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന കാഴ്ചകളാണ് പിതാവ് കണ്ടത്.

ഭാര്യ പൂനത്തിന്റെ ക്രൂരത കണ്ട് തകര്‍ന്നുപോയ ഭര്‍ത്താവ് ദീപക് ചതുര്‍വേദി പൂനത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഡിഐജിക്കു പരാതി നല്‍കിയിരിക്കയാണ്. സിസിടിവി ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്.

ഭാര്യ തന്നെ ഭര്‍ത്താവായി അംഗീകരിക്കുന്നില്ലെന്നും തന്റെ കുഞ്ഞിന്റെ ജീവനുതന്നെ ഭീഷണിയാണെന്നും പരാതിയില്‍ ദീപക് പറയുന്നു. അതേസമയം, സ്ത്രീധനത്തിനുവേണ്ടി തന്റെ മകളെ ദീപക് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ലഹരിമരുന്ന് നല്‍കാറുണ്ടെന്നും പൂനത്തിന്റെ പിതാവ് ആരോപിച്ചു. വീഡിയോ കാണാം

Disturbing CCTV visuals show woman beating son, Injured, Father, Complaint, Police, Wife, Accused, Arrest, National

Keywords: Disturbing CCTV visuals show woman beating son, Injured, Father, Complaint, Police, Wife, Accused, Arrest, National.