Follow KVARTHA on Google news Follow Us!
ad

പെര്‍മിറ്റില്ലാത്ത ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ജയിലും

മക്ക: (www.kvartha.com 30.08.2016) ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി 1.5 മില്യണ്‍ വിശ്വാസികള്‍ മക്കയിലെത്തുമെന്നാണ് സൗദി സര്‍ക്കാര്‍ നല്‍കുന്ന വിവരം. 1.5 million, Pilgrims, Expected, Perform, Haj, According, Saudi government, Last week
മക്ക: (www.kvartha.com 30.08.2016) ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി 1.5 മില്യണ്‍ വിശ്വാസികള്‍ മക്കയിലെത്തുമെന്നാണ് സൗദി സര്‍ക്കാര്‍ നല്‍കുന്ന വിവരം. ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ യാതൊരു കാരണവശാലും മക്കയില്‍ പ്രവേശിക്കരുതെന്ന് സൗദി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

വിദേശ തീര്‍ത്ഥാടകര്‍ക്കായി 18,000 ബസുകളാണ് സൗദി ഹജ്ജ് മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. പുതിയ 1696 കാറുകളും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ വാഹനങ്ങളില്‍ ഉള്‍പ്പെടും.

ഹജ്ജിനായി അനധികൃതമായി തീര്‍ത്ഥാടകരെ എത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയായിരിക്കും ലഭിക്കുക. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനും അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവുണ്ട്. ഒരു ലക്ഷം റിയാല്‍ പിഴയും ഇവരില്‍ നിന്നും ഈടാക്കാന്‍ ഉത്തരവുള്ളതായി ടൈംസ് ഓഫ് ഒമാന്‍ റിപോര്‍ട്ട് ചെയ്തു.

പെര്‍മിറ്റില്ലാതെ ഹജ്ജിനെത്തുന്നവരെ നാടുകടത്തുകയും 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
1.5 million, Pilgrims, Expected, Perform, Haj, According, Saudi government, Last week

SUMMARY: 1.5 million pilgrims are expected to perform haj this year, according to the Saudi government. Last week, it was reported that the Saudi government issued a warning that people without haj permits would not be allowed to enter Makkah.

Keywords: 1.5 million, Pilgrims, Expected, Perform, Haj, According, Saudi government, Last week