Follow KVARTHA on Google news Follow Us!
ad

സെക്രട്ടേറിയറ്റിലെ പൂക്കളം വിവാദം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ചെറുക്കാന്‍ സന്നാഹങ്ങളോടെ സിപിഎം; സുധാകരന്റെ നിലവിളക്ക് പരാമര്‍ശത്തില്‍ രണ്ട് അഭിപ്രായം

ജോലിസമയത്ത് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പൂക്കളമിടാനും ഓണസദ്യ വിളമ്പാനും പോകരുതെThiruvananthapuram, G Sudhakaran, DYFI, Chief Minister, Pinarayi vijayan, Deshabhimani, Social Network, BJP, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 30.08.2016) ജോലിസമയത്ത് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പൂക്കളമിടാനും ഓണസദ്യ വിളമ്പാനും പോകരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പൂക്കളം ഇടുന്നതിന് എതിരാണെന്നു പ്രചരിപ്പിക്കുന്നത് ചെറുക്കാന്‍ പാര്‍ട്ടിയും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സിപിഎം സംഘടനയും രംഗത്തിറങ്ങും. സ്വന്തം പ്രവര്‍ത്തകരെ മാത്രമല്ല മറ്റു സംഘടനകളിലെ പ്രവര്‍ത്തകരെയും കാര്യം ബോധ്യപ്പെടുത്തി കൂടെക്കൊണ്ടുവരാനാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ശ്രമം.

ജനപക്ഷ സെക്രട്ടേറിയറ്റ് എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് ജീവനക്കാരുടെ ഉത്തരവാദിത്തങ്ങളേക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ കാര്യം തന്നെ ദേശാഭിമാനി, ചിന്ത തുടങ്ങിയ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലൂടെയും കൈരളി ചാനല്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും സിപിഎം ശക്തമായി പ്രചരിപ്പിക്കും. ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും ഇത് ഏറ്റെടുക്കും.

പിണറായിയെയും ഇടതുമുന്നണി സര്‍ക്കാരിനെയും ഹിന്ദു വിരുദ്ധരാക്കി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി മാത്രല്ല കോണ്‍ഗ്രസും ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. കുമ്മനം രാജശേഖരന്‍ മാത്രമല്ല രമേശ് ചെന്നിത്തലയും പൂക്കളമിടല്‍ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. പൂക്കളം ഇടുന്നത് ജോലിയുടെ ഇടവേളകളിലാകണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൂക്കളം വേണ്ട എന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന തരത്തിലാണു പ്രചരിക്കുന്നത്.

ഇത് ചെറുക്കാനാണ് സിപിഎം പോഷക സംഘടനകളും ഇറങ്ങുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ നേതാവ് മുഖ്യമന്ത്രി എന്ന നിലയില്‍ ജനപക്ഷത്തു നിന്നുകൊണ്ട് ചൂണ്ടിക്കാണിച്ച കാര്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമാക്കുന്നത് ചെറുത്തുതോല്‍പ്പിക്കല്‍ പാര്‍ട്ടിയുടെ മുന്നിലെ പ്രധാന ചുമതലയായി മാറി.

ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരുന്ന ഇടതുമുന്നണി ഏകോപന സമിതി യോഗവും ഈ നീക്കത്തെ അപലപിക്കും. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് എന്താണെന്ന് വിശദീകരിച്ച്
CPM for campaign on Pookalam controversy, Thiruvananthapuram, G Sudhakaran, DYFI, Chief Minister, Pinarayi vijayan, Deshabhimani, Social Network, BJP, Politics, Kerala
മുന്നണി അതിന് പിന്തുണ പ്രഖ്യാപിക്കും എന്നാണ് വിവരം.

അതേസമയം, സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്കും ഈശ്വരപ്രാര്‍ത്ഥനയും വേണ്ട എന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവനയെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്നാണ് പാര്‍ട്ടി കരുതുന്നത്. ഈശ്വര വിശ്വാസമുള്ളവര്‍ പ്രാര്‍ത്ഥിക്കുകയും അല്ലാത്തവര്‍ നിശ്ശബ്ദരായിരിക്കുകയുമാണ് പല പരിപാടികളിലെയും പൊതുരീതി. നിലവിളക്ക് കൊളുത്തുന്നതാകട്ടെ ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗം എന്ന നിലിയലല്ല. മറിച്ച് കേരളത്തിന്റെ പരമ്പരാഗത രീതി എന്ന നിലയിലാണ്.

അതുതന്നെ ഇപ്പോള്‍ കുറഞ്ഞിട്ടുമുണ്ട്. പലയിടത്തും നാട മുറിക്കലാണ് ഉദ്ഘാടനച്ചടങ്ങ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ അതിനെ വിശ്വാസവുമായി ചേര്‍ത്ത് വിവാദമാക്കുന്നത് വര്‍ഗ്ഗീയ ശക്തികള്‍ക്കാണു ഗുണം ചെയ്യുക എന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. അതല്ല, സുധാകരന്റെ നിലപാടാണ് ശരി എന്നു വാദിക്കുന്നവരുമുണ്ട്.

Keywords: CPM for campaign on Pookalam controversy, Thiruvananthapuram, G Sudhakaran, DYFI, Chief Minister, Pinarayi vijayan, Deshabhimani, Social Network, BJP, Politics, Kerala.