Follow KVARTHA on Google news Follow Us!
ad

മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടിയ യുവാവിനെ പൊലീസ് റെയിൽവേസ്റ്റേഷനിലിട്ട് തല്ലിച്ചതച്ചു

ഗ്വാളിയോർ: (www.kvartha.com 30.08.2016) മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടിയ യുവാവിനെ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ക്രൂരമായി മർദിച്ചു. നടക്കാൻപോലും കഴിയാതെ അവശനായ യുവാവിനെ കഴുത്തിൽ തോർത്തു കെട്ടി വലിക്കുകയും ചെയ്തു. സംShocking, Incident, Happened, Railway station, Madhya Pradesh, Gwalior, Caught on camera
ഗ്വാളിയോർ: (www.kvartha.com 30.08.2016) മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടിയ യുവാവിനെ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ക്രൂരമായി മർദിച്ചു. നടക്കാൻപോലും കഴിയാതെ അവശനായ യുവാവിനെ കഴുത്തിൽ തോർത്തു കെട്ടി വലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പൊലീസ് നടപടി അന്വേഷിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

പ്രായപൂർത്തിയാകാത്തയാളെയാണ് പൊലീസ് റെയിൽവേ സ്റ്റേഷനിലിട്ടു തല്ലിച്ചതച്ചത്. സോഷ്യൽമീഡിയിയിൽ ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറത്തായത്. ശനിയാഴ്ചയായിരുന്നു സംഭവം. സ്റ്റേഷനിൽ സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ ഇന്നലെയാണു സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

പോക്കറ്റടിക്കിടെയാണു യുവാവിനെ പിടികൂടിയതെന്നും ലഹരിമരുന്നിന് അടിമയാണെന്നും പൊലിസ് പറഞ്ഞു. ഇയാളെ ക്രൂരമായി മർദിച്ചെന്ന ആരോപണം പൊലീസ് നിഷേധിക്കുകയാണ്. എന്നാൽ മർദിച്ചിട്ടില്ലെന്ന പൊലീസിന്‍റെ വാദം വിഡിയോ വന്നതോടെ പൊളിഞ്ഞു.
Shocking, Incident, Happened, Railway station, Madhya Pradesh, Gwalior, Caught on camera

SUMMARY: A shocking incident that happened at a railway station in Madhya Pradesh’s Gwalior has been caught on camera. A police constable is seen beating a teenager black and blue before he drags him around in the graphic video, which has sent shock waves, ever since it surfaced online. The incident took place on Monday at a busy railway station.

Keywords: Shocking, Incident, Happened, Railway station, Madhya Pradesh, Gwalior, Caught on camera