Follow KVARTHA on Google news Follow Us!
ad

രാജ്യം മുഴുവന്‍ അഭിമാനിക്കുന്ന ദിവസം: സിന്ധുവിനെ അനുമോദിച്ച് പിണറായി വിജയന്‍

റിയോ ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ മല്‍സരത്തില്‍ വെള്ളി മെഡല്‍Thiruvananthapuram, Kerala, Olympics, Winner, Indian athletes, Badminton, Sports, Chief Minister, Pinarayi vijayan, Facebook,
തിരുവനന്തപുരം: (www.kvartha.com 20.08.2016) റിയോ ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ മല്‍സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ പി.വി. സിന്ധുവിനെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു പെണ്‍കുട്ടിയിലൂടെ വീണ്ടും ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഒരു രാജ്യം മുഴുവന്‍ ഈ കുട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്ന ദിവസമാണിന്ന്. സ്ത്രീ- പുരുഷ ലിംഗാനുപാതം 943 മാത്രമായും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കേവലം 27 ശതമാനം ആയും നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ.

പെണ്‍ ഭ്രൂണഹത്യകളും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, സദാചാര അടിച്ചേല്പിക്കലുകളും, ദുരഭിമാനഹത്യകളും തുടര്‍ക്കഥകളാകുന്ന രാജ്യത്ത് സിന്ധുവിന്റെയും, സാക്ഷി മാലിക്കിന്റെയും, ദിപ കര്‍മാക്കറിന്റെയും നേട്ടങ്ങള്‍ മുന്നോട്ടു വെക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്.

ലിംഗനീതിയുടേതായ ഈ സന്ദേശത്തെ ഉള്‍ക്കൊള്ളാന്‍ ഈ കുട്ടികളുടെ വിജയം പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

വീണ്ടും ഒരു പെൺകുട്ടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തിച്ചേർന്നിരിക്കുന്നു. റിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ മൽസരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ പി.വി. സിന്ധുവിനെ ഹാർദമായി അഭിനന്ദിക്കുന്നു. ഒരു രാജ്യം മുഴുവൻ ഈ കുട്ടിയെ ഓർത്ത് അഭിമാനിക്കുന്ന ദിവസമാണിന്ന്.

സ്ത്രീ-പുരുഷ ലിംഗാനുപാതം 943 മാത്രമായും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് കേവലം 27 ശതമാനം ആയും നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. പെൺ ഭ്രൂണഹത്യകളും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും, സദാചാര അടിച്ചേല്പിക്കലുകളും, ദുരഭിമാനഹത്യകളും ഇന്ത്യയിൽ തുടർക്കഥകളാകുന്നു.

വിദ്യാഭ്യാസവും, പൊതു ഇടങ്ങളും, സഞ്ചാരസ്വാതന്ത്ര്യവും, രാത്രികളും ഇന്നും സ്ത്രീകൾക്ക് പരിമിതപ്പെട്ടിരിക്കുന്നു. UNDP-യുടെ 2014ലെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിന്റെ കാര്യത്തിൽ 146 രാജ്യങ്ങളിൽ 127-ആം സ്ഥാനമേ ഇന്ത്യക്കുള്ളൂവെന്നത് നമ്മൾ ഗൗരവമായി കാണേണതുണ്ട്.

അതുകൊണ്ടുതന്നെ, സിന്ധുവിന്റെയും, സാക്ഷി മാലിക്കിന്റെയും, ദിപ കർമാക്കറിന്റെയും നേട്ടങ്ങൾ മുന്നോട്ടു വെക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. പെൺകുട്ടികൾ അടങ്ങിയൊതുങ്ങിയിരിക്കണ്ടവരാണെന്ന ബോധം കുട്ടിക്കാലത്തേ അടിച്ചേല്പിക്കാതിരുന്നാൽ, സ്ത്രീകൾ ദുർബലരാണെന്നും പുരുഷനു താഴെ നിൽക്കണ്ടവരാണെന്നുമുള്ള മിഥ്യാധാരണ മാറ്റി വെപ്പിച്ചാൽ, തുല്യ അവസരങ്ങൾ ഇവർക്ക് നിഷേധിക്കപ്പെടാതിരുന്നാൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സ്ത്രീകൾക്ക് കഴിയുമെന്നുള്ള സന്ദേശമാണിത്. ലിംഗനീതിയുടേതായ ഈ സന്ദേശത്തെ ഉൾക്കൊള്ളാൻ ഈ കുട്ടികളുടെ വിജയം നമുക്ക് പ്രചോദനമാകട്ടെ.

 Keywords: Thiruvananthapuram, Kerala, Olympics, Winner, Indian athletes, Badminton, Sports, Chief Minister, Pinarayi vijayan, Facebook.