Follow KVARTHA on Google news Follow Us!
ad

ബുര്‍ഹാന്‍ വനിയുടെ പിതാവ് ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയോ? സത്യം തുറന്നുപറഞ്ഞ് മുസാഫര്‍ വനി

ബാംഗ്ലൂര്‍: (www.kvartha.com 29.08.2016) ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ വാദങ്ങളെ നിഷേധിച്ച് ബുര്‍ഹാന്‍ വനിയുടെ പിതാവ് മുസാഫര്‍ വനി. Hizbul Mujahideen, Slain commander, Burhan, Father, Muzaffar Wani, Contradicted, Spiritual guru, Sri Sri Ravi Shankar
ബാംഗ്ലൂര്‍: (www.kvartha.com 29.08.2016) ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ വാദങ്ങളെ നിഷേധിച്ച് ബുര്‍ഹാന്‍ വനിയുടെ പിതാവ് മുസാഫര്‍ വനി. ബുര്‍ഹാന്‍ വനിയുടെ പിതാവുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും തങ്ങള്‍ ഗൗരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നുമുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റിനെതിരെയാണ് മുസാഫറിന്റെ രംഗപ്രവേശം.

താന്‍ ബാംഗ്ലൂരിലെ ആശ്രമത്തിലെത്തിയത് ചികില്‍സയുടെ ഭാഗമായാണെന്നും അവിടെ വെച്ച് ശ്രീ ശ്രീ രവിശങ്കര്‍ തനിക്കൊപ്പം ഒരു ഫോട്ടോ ആവശ്യപ്പെടുകയായിരുന്നുവെന്നും മുസാഫര്‍ പറയുന്നു.

ഞാനൊരു പ്രിന്‍സിപ്പാളാണ്. ഒരു സാധാരണക്കാരനും. ഒരു നേതാവല്ല. എനിക്ക് പ്രമേഹമുണ്ട്. അവിടെ പോയത് ചികില്‍സയ്ക്കായാണ്. അപ്പോള്‍ അദ്ദേഹം എനിക്കൊപ്പം ചിത്രമെടുക്കുകയായിരുന്നു. ഞാന്‍ 500ഓളം പേരുമായി നിന്ന് ചിത്രമെടുത്തിട്ടുണ്ട്-  മുസാഫര്‍ വനി പറഞ്ഞു.

ആകെ 5 മിനിട്ട് മാത്രമായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 2 ദിവസമായി ബുര്‍ഹന്‍ വനിയുടെ പിതാവ് ആശ്രമത്തിലുണ്ടെന്നും അദ്ദേഹവുമായി നിരവധി വിഷയങ്ങള്‍ സംസാരിച്ചുവെന്നുമായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ ശനിയാഴ്ച രാവിലെ നടത്തിയ ട്വീറ്റ്.
Hizbul Mujahideen, Slain commander, Burhan, Father, Muzaffar Wani, Contradicted, Spiritual guru, Sri Sri Ravi Shankar

SUMMARY: Hizbul Mujahideen's slain commander Burhan's father, Muzaffar Wani has contradicted spiritual guru Sri Sri Ravi Shankar over their meeting at the Art of Living ashram in Bengaluru. Muzaffar Wani denied discussing "several issues" as claimed by Sri Sri Ravi Shankar in a tweet.

Keywords: Hizbul Mujahideen, Slain commander, Burhan, Father, Muzaffar Wani, Contradicted, Spiritual guru, Sri Sri Ravi Shankar