Follow KVARTHA on Google news Follow Us!
ad

എസ്‌ഐ വിമോദിനെതിരെ ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍; മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുന്നതിന് താന്‍ നേരിട്ട് സാക്ഷിയായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് സസ്‌പെന്‍ഷനിലായ ടൗണ്‍ എസ് ഐ വിമോദിനെതിരെ ബാര്‍ ഫെഡറേഷന്‍ സംസ്ഥാന Kerala, Kozhikode, Media, Journalist, SI Vimod, Bar fedaration state tressurer Adv. Edathodi Radhakrishnan against SI Vimod.
കോഴിക്കോട്: (www.kvartha.com 24.08.2016) മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് സസ്‌പെന്‍ഷനിലായ ടൗണ്‍ എസ് ഐ വിമോദിനെതിരെ ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ രംഗത്തെത്തി. എസ് ഐ നിരപരാധികളെ അസഭ്യം പറയുന്നതിന് താന്‍ നേരിട്ട് സാക്ഷിയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

എസ് ഐയുടെ പെരുമാറ്റത്തെയും രാധാകൃഷ്ണന്‍ രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതി റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ച ടൗണ്‍ എസ് ഐ വിമോദിന് നൂറില്‍ പരം അഭിഭാഷകരുടെ വക്കാലത്തുണ്ടായിരുന്നുവെന്നും ഈ നടപടി ശരിയാണോ എന്നും സിപിഎം നേതാവുകൂടിയായ അഡ്വ. എടത്തൊടി രാധാകൃഷണന്‍ ചോദിക്കുന്നു.

വിമോദ് തെറ്റുകാരനാണെന്നറിഞ്ഞിട്ടും അഭിഭാഷകര്‍ പിന്തുണക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ബേപ്പൂര്‍ എസ്‌ഐക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം സംഭവം വെളിപ്പെടുത്തിയത്.

Keywords: Kerala, Kozhikode, Media, Journalist, SI Vimod, Bar fedaration state tressurer Adv. Edathodi Radhakrishnan against SI Vimod.