Follow KVARTHA on Google news Follow Us!
ad

ടോള്‍ ബൂത്തിലേക്ക് കണ്ടെയ്‌നര്‍ പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, ജീവനക്കാരികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഗുരുതരം

ടോള്‍ ബൂത്തിലേക്ക് കണ്ടെയ്‌നര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തലശേരി-കണ്ണൂര്‍ ദേശീയപാതയിലെ മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്കാണ് Toll Collection, Accident, Kannur, Thalassery, Kerala, Death, Toll Booth, Injured, Hospital.
കണ്ണൂര്‍: (www.kvartha.com 08.08.2016) ടോള്‍ ബൂത്തിലേക്ക് കണ്ടെയ്‌നര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തലശേരി-കണ്ണൂര്‍ ദേശീയപാതയിലെ മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്കാണ് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കണ്ണൂര്‍ കരിമ്പില്‍ നാറാത്ത് സ്വദേശി സഹദേവ(62)നാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് ഇടിച്ചു കയറിയത്. സംഭവം നടക്കുമ്പോള്‍ ബൂത്തില്‍ ടോള്‍ പിരിക്കുകയായിരുന്ന ജീവനക്കാരടക്കമുള്ളവര്‍ക്ക് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടോള്‍ ബൂത്ത് പൂര്‍ണമായി തകര്‍ന്നു. എതിര്‍വശത്തുണ്ടായിരുന്ന രണ്ട് കാറുകളും തകര്‍ന്നിട്ടുണ്ട്.

തകര്‍ന്ന ടോള്‍ ബൂത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. ലത, സംഗീത, ജിഷ, സൂരജ് എന്നീ ജീവനക്കാര്‍ക്കും കാര്‍ ഡ്രൈവര്‍മാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവര്‍ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Toll Collection, Accident, Kannur, Thalassery, Kerala, Death, Toll Booth, Injured, Hospital.

Toll Collection, Accident, Kannur, Thalassery, Kerala, Death, Toll Booth, Injured, Hospital.

Toll Collection, Accident, Kannur, Thalassery, Kerala, Death, Toll Booth, Injured, Hospital.

Toll Collection, Accident, Kannur, Thalassery, Kerala, Death, Toll Booth, Injured, Hospital.


Keywords:Toll Collection, Accident, Kannur, Thalassery, Kerala, Death, Toll Booth, Injured, Hospital.