Follow KVARTHA on Google news Follow Us!
ad

പതിനായിരം പല്ലുമായി ഗിന്നസ് ബുക്കിൽ കടക്കാനൊരുങ്ങി മലയാളിയായ പ്രവാസി ഡോക്ടർ

അബൂദാബി: (kvartha.com 23.08.2016) പതിനായിരം പല്ലുകളുമായി ഗിന്നസ് ബുക്കിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ് മലയാളിയായ ദന്ത ഡോക്ടർ നിസാർ അബ്ദുൽ റഹ്മാൻ. Meet, Indian, Dentist, Recommends, Tooth extraction, Ended up, Pulling out, Thousands
അബൂദാബി: (kvartha.com 23.08.2016) പതിനായിരം പല്ലുകളുമായി ഗിന്നസ് ബുക്കിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ് മലയാളിയായ ദന്ത ഡോക്ടർ നിസാർ അബ്ദുൽ റഹ്മാൻ. താൻ പറിച്ചെടുത്ത പല്ലുകൾ സൂക്ഷിച്ച് വെച്ചാണ് നിസാർ ഗിന്നസ് ബുക്കിലേയ്ക്ക് കടക്കാനൊരുങ്ങുന്നത്.

തന്റെ തൊഴിൽ ജീവിതത്തിൽ നിസാർ ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്.

* പല്ലെടുക്കാനെത്തുന്നവർക്ക് ഡോക്ടറെ വിശ്വാസമില്ല. കേടായ പല്ല് തന്നെ എടുക്കണമെന്ന് അവർ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും.

* അഫ്ഗാനികൾക്കാണ് ഏറ്റവും ബലമുള്ള പല്ലുകൾ. അവർ നിരവധി പ്രാവശ്യം കടിച്ച ചവച്ചാണ് ഭക്ഷണം കഴിക്കുന്നത്.

* പറിക്കാൻ എളുപ്പം ഫിലിപ്പീനോകളുടെ പല്ലുകളാണ്. കൃത്രിമ വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ഭക്ഷണം ശീലമാക്കിയവരാണ് ഫിലിപ്പൈനികൾ.

* ബംഗ്ലാദേശികൾക്കിടയിൽ മറ്റൊരു വിശ്വാസമുണ്ട്. പല്ലെടുത്താൽ കാഴ്ച പോകുമെന്നും അവർ സംശയിക്കുന്നു.

26മത്തെ വയസിലാണ് നിസാർ അബൂദാബിയിലെത്തുന്നത്. ഒരു ചെറുപ്പക്കാരനായ ഡോക്ടറെ അത്ര പെട്ടെന്നൊന്നും രോഗികൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ നിസാർ 13 വർഷത്തോളം ബനിയാസ് അഹലിയ മെഡിക്കൽ സെന്ററിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇദ്ദേഹം അൽ ഐനിലെ ആശുപത്രിയിലാണ്.

Meet, Indian, Dentist, Recommends, Tooth extraction, Ended up, Pulling out, Thousands
SUMMARY: Meet an Indian dentist who never recommends tooth extraction but has ended up pulling out them in thousands. Not just that, the dental surgeon from Thiruvananthapuram district of Kerala has preserved almost all the teeth he has plucked.

Keywords: Meet, Indian, Dentist, Recommends, Tooth extraction, Ended up, Pulling out, Thousands