Follow KVARTHA on Google news Follow Us!
ad

ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹം; ചാനലുകള്‍ക്ക് 5 ലക്ഷം രൂപാ വീതം പിഴ

പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ (63) ലണ്ടനില്‍Islamabad, Pakistan, Marriage, Complaint, Report, Politics, World,
ഇസ്ലാമാബാദ്: (www.kvartha.com 29.08.2016) പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ (63) ലണ്ടനില്‍ മൂന്നാം വിവാഹം കഴിച്ചതായുള്ള വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത 13 ടെലിവിഷന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാന്‍ മീഡിയ റഗുലേറ്ററി അതോറിറ്റി അഞ്ചുലക്ഷം രൂപ വീതം പിഴയിട്ടു. ഇമ്രാന്റെ പാര്‍ട്ടി പിടിഐയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതി പിന്നീട് പിന്‍വലിച്ചെങ്കിലും ചാനലുകള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സിന്റെ സത്ത പ്രകാരം നടപടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈ 12നായിരുന്നു ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായെന്ന് കാട്ടിയുള്ള ആദ്യ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിടിഐ വാര്‍ത്ത നിഷേധിച്ചെങ്കിലും മിക്ക ചാനലുകളും ഈ വാര്‍ത്ത ആവര്‍ത്തിക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. ജിയോ, നിയോ, റോയല്‍, ഖൈബര്‍, ചാനല്‍ 24, ചാനല്‍ 92 തുടങ്ങിയ ചാനലുകള്‍ ശിക്ഷിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ജേര്‍ണലിസ്റ്റ് രേഹം ഖാനുമായുള്ള ഇമ്രാന്റെ രണ്ടാം വിവാഹം 2015 ല്‍ വേര്‍പിരിഞ്ഞിരുന്നു. ഏതാനും മാസം മാത്രമേ ഇരുവരുടേയും വിവാഹബന്ധം നീണ്ടുനിന്നുള്ളൂ. രേഹം ഖാന്റെ രാഷ്ട്രീയ താല്‍പര്യമാണ് വിവാഹബന്ധം വേര്‍പിരിയാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഇമ്രാന്‍ നല്‍കിയ അഭിമുഖത്തില്‍ താന്‍ അടുത്തെങ്ങും ഒരു വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.

13 Pak TV Channels Fined For Airing Imran Khan's False Wedding News, Islamabad, Pakistan, Marriage, Complaint, Report, Politics, World

Keywords: 13 Pak TV Channels Fined For Airing Imran Khan's False Wedding News, Islamabad, Pakistan, Marriage, Complaint, Report, Politics, World.