Follow KVARTHA on Google news Follow Us!
ad

ബേഡകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും 107 പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നു; തറവാട്ടിലേക്കുള്ള തിരിച്ചുവരവെന്ന് സത്യന്‍ മൊകേരി

ബേഡകത്തെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും 107 പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നു. കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് സിപിഎമ്മിന്റെKasaragod, Kerala, Kuttikol, Bedakam, CPM, CPI, 107 CPM activist join CPI in Bedakam.
കുറ്റിക്കോല്‍: (www.kvartha.com 17/08/2016) ബേഡകത്തെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും 107 പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നു. കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ പി. ഗോപാലന്‍ മാസ്റ്റര്‍, സി.ഐ.ടി.യു നേതാവ് പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നിരിക്കുന്നത്.

മലയോരത്തെ വര്‍ഷങ്ങളായി സിപിഎമ്മിലുണ്ടായിട്ടുള്ള വിഭാഗീയതയാണ് സിപിഎം വിട്ട് സിപിഐയില്‍ ചേരാന്‍ ഗോപാലന്‍ മാസ്റ്റര്‍ അടക്കമുള്ളവരെ പ്രേരിപ്പിച്ചത്. തറവാട്ടിലേക്കുള്ള തിരിച്ചുവരവെന്നാണ് ഇവരെ സിപിഐയിലേക്ക് സ്വീകരിച്ചുകൊണ്ട് സിപിഐയുടെ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചാണ് സിപിഎം വിട്ട് സിപിഐയില്‍ ചേരുന്നവര്‍ക്ക് സിപിഐയില്‍ അംഗത്വം നല്‍കിയത്.

മാനടുക്കത്ത് നിന്നും 10 പേരും, ബന്തടുക്കയില്‍ നിന്നും ഏഴ് പേരും, പടുപ്പില്‍ നിന്ന് ഒമ്പത് പേരും, ബേത്തൂര്‍പാറയില്‍ നിന്ന് ഒമ്പത് പേരും, നേറുവില്‍ നിന്ന് 24 പേരും, കുറ്റിക്കോലില്‍ നിന്ന് 22 പേരും, നെല്ലിത്താവില്‍ നിന്നും 25 പേരുമാണ് സിപിഎംവിട്ട് സിപിഐയില്‍ ചേര്‍ന്നത്. മുമ്പ് സിപിഐ വിട്ട് സിപിഎം രൂപീകരിച്ചതിനെ പരാമര്‍ശിച്ചുകൊണ്ടാണ് സത്യന്‍ മൊകേരി സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവരെ തറവാട്ടിലേക്കുള്ള മടക്കമാണ് ഇവരുടേതെന്ന് പറഞ്ഞത്. അന്നത്തെ കാലഘട്ടത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. ബിജെപി വളര്‍ച്ച തടയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും സത്യന്‍ മൊകേരി പറഞ്ഞു. സിപിഐ പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസിന്റെ നയപ്രഖ്യാപനം തന്നെ ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kasaragod, Kerala, Kuttikol, Bedakam, CPM, CPI, 107 CPM activist join CPI in Bedakam.

Related News:
Keywords: Kasaragod, Kerala, Kuttikol, Bedakam, CPM, CPI, 107 CPM activist join CPI in Bedakam.