Follow KVARTHA on Google news Follow Us!
ad

വിവാഹം കഴിഞ്ഞ് പത്താം നാള്‍ നവ വധുവിന് സുഖ പ്രസവം; കുട്ടിയുടെ പിതാവിനെ കണ്ടെത്താന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പോലീസ്

ഭോപാല്‍: (www.kvartha.com 22.07.2016) വിവാഹം കഴിഞ്ഞ് പത്താം നാള്‍ നവ വധു പ്രസവിച്ചാലോ? സാധാBHOPAL, Woman, Delivered, Baby, Boy, 10 days, Marriage, Unlike, Cases, Suspected, Infidelity
ഭോപാല്‍: (www.kvartha.com 22.07.2016) വിവാഹം കഴിഞ്ഞ് പത്താം നാള്‍ നവ വധു പ്രസവിച്ചാലോ? സാധാരണ ഗതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തലിലായിരിക്കുമിത് അവസാനിക്കുക. എന്നാല്‍ ഭോപ്പാലില്‍ നവ വധു പത്താം നാള്‍ പ്രസവിച്ചു.

അവിഹിതബന്ധത്തിലൂടെയല്ല കുഞ്ഞ് പിറന്നതെന്ന തിരിച്ചറിവാണ് യുവതിയോട് ക്ഷമിക്കാന്‍ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കും പ്രേരണയായത്. സ്വന്തം ഗ്രാമത്തിലെ 22കാരനായ കഷിറാം സിലാവതായിരുന്നു കുട്ടിയുടെ പിതാവ്. ഇയാള്‍ വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചിരുന്നു.

ഒരു വര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചത്. ഇതിനിടയിലായിരുന്നു പീഡന പരമ്പര.

എന്നാല്‍ നവ വധു ഗര്‍ഭിണിയാണെന്ന വസ്തുത ഭര്‍തൃ വീട്ടുകാര്‍ തിരിച്ചറിയാതിരുന്നത് നാട്ടുകാര്‍ക്ക് കൗതുകമായി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിയായ സിലാവതിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

ചൊവ്വാഴ്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കുഞ്ഞിന്റെ പിതൃത്വം തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

SUMMARY: BHOPAL: A woman delivered a baby boy just 10 days after her marriage, but unlike other cases, she was not suspected of infidelity. Moreover, the woman's husband and in-laws have accepted both mother and child.

Keywords: BHOPAL, Woman, Delivered, Baby, Boy, 10 days, Marriage, Unlike, Cases, Suspected, Infidelity