Follow KVARTHA on Google news Follow Us!
ad

ദുബൈയിലെ കെട്ടിടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ എമിറേറ്റ്‌സ് ഐഡി ചോദിച്ച് വാങ്ങിവെയ്ക്കുന്നുവെന്ന് പരാതി

ദുബൈ: (www.kvartha.com 20.07.2016) ദുബൈയിലെ കെട്ടിടങ്ങളും മറ്റും സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സന്ദര്‍ശകരുടെ എമിറേറ്റ്‌സ് ഐഡി ചോദിച്ച് വാങ്ങി റിസപ്ഷനില്‍ സൂക്ഷിക്കുന്നതായി റിപോര്‍ട്ട്. Reception, Security, Officials, Office buildings, Dubai, Insisting, Visitors, Giving, Emirates ID, Issuing
ദുബൈ: (www.kvartha.com 20.07.2016) ദുബൈയിലെ കെട്ടിടങ്ങളും മറ്റും സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സന്ദര്‍ശകരുടെ എമിറേറ്റ്‌സ് ഐഡി ചോദിച്ച് വാങ്ങി റിസപ്ഷനില്‍ സൂക്ഷിക്കുന്നതായി റിപോര്‍ട്ട്. എമിറേറ്റ്‌സ് 24/7 ആണ് ദുബൈ നിവാസികളായ ചിലരെ ഉദ്ദരിച്ച് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ശെയ്ഖ് സായിദ് റോഡിലോ ജുമൈറ ലേക്ക് ടവറുകളിലോ പോകുമ്പോള്‍ ഓരോ തവണയും എന്റെ എമിറേറ്റ്‌സ് ഐഡി അവര്‍ ചോദിക്കാറുണ്ട്. എന്നാല്‍ മാത്രമേ എനിക്ക് വിസിറ്റര്‍ പാസ് നല്‍കുകയുള്ളു. ദുബൈയിലെ മാര്‍ക്കറ്റിംഗ് ഓഫീസറായ കൃഷ്ണ പറഞ്ഞു.

എമിറേറ്റ്‌സ് ഐഡിക്ക് പകരം ഓഫീസ് ഐഡി കാര്‍ഡ് നല്‍കിയാലും അവരത് സ്വീകരിക്കില്ലെന്നും എമിറേറ്റ്‌സ് ഐഡിക്കായി അവര്‍ നിര്‍ബന്ധം പിടിക്കാറുണ്ടെന്നും കൃഷ്ണ ആരോപിക്കുന്നു.

ഒരിക്കല്‍ ഇതുപോലൊരു സാഹചര്യത്തില്‍ തന്റെ എമിറേറ്റ്‌സ് ഐഡി നഷ്ടമാകുന്നതിന്റെ വക്കില്‍ വരെ കാര്യങ്ങളെത്തിയെന്ന് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായ അന ക്രിസ്റ്റന്‍ പറയുന്നു.

ഞാന്‍ കെട്ടിടത്തിലേയ്ക്ക് കടക്കാനൊരുങ്ങുമ്പോള്‍ അവര്‍ എന്നോട് എമിറേറ്റ്‌സ് ഐഡി ആവശ്യപ്പെട്ടു. തിരക്കിലായതിനാല്‍ ഞാന്‍ മറ്റൊന്നാലോചിക്കാതെ അതെടുത്ത് കൊടുത്തു. എന്നാല്‍ മടങ്ങിയെത്തിയപ്പോ അവര്‍ക്കത് കാണാനായില്ല. ഏറേ നേരത്തെ തിരച്ചിലിന് ശേഷമാണ് എനിക്കെന്റെ എമിറേറ്റ്‌സ് ഐഡി കാര്‍ഡ് തിരികെ ലഭിച്ചത് ക്രിസ്റ്റന്‍ പറഞ്ഞു.

അതേസമയം ദുബൈയിലെ പ്രധാന കെട്ടിടങ്ങളില്‍ എമിറേറ്റ്‌സ് ഐഡി വാങ്ങിയ ശേഷം സ്‌കാന്‍ ചെയ്തിട്ട് അവ സന്ദര്‍ശകര്‍ക്ക് തന്നെ മടക്കി നല്‍കാറുണ്ട്.

ഞങ്ങള്‍ ഒരു ഐഡി കാര്‍ഡും സൂക്ഷിക്കാറില്ല. എമിറേറ്റ്‌സ് ഐഡി ഞങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ഉടനെ സ്‌കാന്‍ ചെയ്ത് അവ അതാത് വ്യക്തികള്‍ക്ക് തിരികെ നല്‍കും ശെയ്ഖ് സായിദ് റോഡിലെ പ്രമുഖ കെട്ടിടത്തിലെ സുരക്ഷ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.

താമസക്കാര്‍ അവരുടെ ഐഡി കാര്‍ഡുകള്‍ എവിടേയും ഉപേക്ഷിക്കരുതെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സമയവും എമിറേറ്റ് ഐഡി കാര്‍ഡ് കൈവശം സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോ അവ ഹാജരാക്കുകയും വേണം. ഈ നിയമം നിലവിലിരിക്കേ എമിറേറ്റ്‌സ് ഐഡികള്‍ റിസപ്ഷനില്‍ വാങ്ങി സൂക്ഷിക്കുന്നത് സാധൂകരിക്കാനാകില്ലെന്നാണ് റിപോര്‍ട്ട്.
Reception, Security, Officials, Office buildings, Dubai, Insisting, Visitors, Giving, Emirates ID, Issuing

SUMMARY: Reception and security officials at office buildings in Dubai are insisting on visitors giving their Emirates ID when issuing a visitor card, residents told Emirates 24|7.

Keywords: Reception, Security, Officials, Office buildings, Dubai, Insisting, Visitors, Giving, Emirates ID, Issuing