Follow KVARTHA on Google news Follow Us!
ad

ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന മൂന്നംഗ കുടുംബം മരിച്ചു

മണ്ണന്തല മരുതൂരില്‍ ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന മൂന്നംഗ Police, school, Kerala,
തിരുവനന്തപുരം: : (www.kvartha.com 21.07.2016) മണ്ണന്തല മരുതൂരില്‍ ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന മൂന്നംഗ കുടുംബം മരിച്ചു. എം.സി റോഡില്‍ മരുതൂര്‍ പാലത്തിന് സമീപത്ത് കൃഷ്ണ ബേക്കറിയുടമയുടെ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന ധനുവച്ചപുരം പരുത്തിവിള ഗ്രേസ് കോട്ടേജില്‍ അനില്‍രാജ് (40), ഭാര്യ അരുണ (35), മകള്‍ അലീസ (4) എന്നിവരെയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് ഇതില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം രാത്രിയില്‍ ഉറങ്ങിക്കിടന്നിരുന്ന മൂവരുടേയും മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അരുണയുടെയും കുഞ്ഞിന്റെയും മൃതദേഹം കട്ടിലിലും അനില്‍രാജിന്റെ മൃതദേഹം നിലത്ത് പായയിലുമായിരുന്നു കാണപ്പെട്ടത്. മണ്ണന്തല മാര്‍ ബസേലിയോസ് കോളജിലെ ബേസിക് എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പിലെ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്‌പെക്ടറാണ് അനില്‍രാജ്. ഇതേ കോളജിലെ ഇലക്ട്രോണിക്‌സ് ലാബില്‍ ലാബ് അസിസ്റ്റന്റാണ് അരുണ. മകള്‍ അലീസ സെന്റ് ഗൊറേറ്റീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ 13 വര്‍ഷമായി കോളജില്‍ ജോലിചെയ്യുന്ന അനില്‍രാജ് ആറു വര്‍ഷം മുമ്പാണ് ധനുവച്ചപുരം മൂവേലിക്കല്‍ സ്വദേശിനിയായ അരുണയെ വിവാഹം കഴിച്ചത്.

ജോലിയ്ക്ക് പോകാനുള്ള സൗകര്യത്തിനായി കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ താമസം
ഇങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ പാല്‍ വില്‍പനക്കാരന്‍ നടത്തിയ തെരച്ചിലില്‍ ആണ് വീട്ടിനുള്ളില്‍ നിന്ന് ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൂവരെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

ഇടുങ്ങിയ മൂന്നു മുറികളുള്ള വീടാണിത്. വെന്റിലേറ്ററുകളില്ലാത്ത വീട്ടിനുള്ളില്‍ ഹാളിലാണ് ഫ്രിഡ് ജ് വച്ചിരുന്നത്. ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് ഡോര്‍ പുറത്തേക്ക് തുറന്ന നിലയിലായിരുന്നു. ഫ്രിഡ് ജിന്റെ പിന്‍വശത്ത് ചുമരില്‍ കരിയും പുകയും പടര്‍ന്നിട്ടുണ്ട്. മുറിയ്ക്കുള്ളിലെ കസേരയും ഫ്രിഡ് ജിനുളളിലെ സാധനങ്ങളും ചിതറി തെറിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് മണ്ണന്തല പോലീസ് സ്ഥലത്തെത്തിയശേഷം വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ ശിവ വിക്രം, കഴക്കൂട്ടം അസി. കമ്മിഷണര്‍ അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചു.

മൂന്നംഗ കുടുംബത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് വന്‍ജനാവലിയാണ് സ്ഥലത്തെത്തിയത്. സി. ദിവാകരന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

Three-member family die after fridge explodes in capital city, Anil Raj, Aruna, Aleeza,  Police, School, College,  Kerala.

Keywords: Three-member family die after fridge explodes in capital city, Anil Raj, Aruna, Aleeza,  Police, School, College,  Kerala.