Follow KVARTHA on Google news Follow Us!
ad

കശ്മീര്‍ സ്വന്തമാക്കണമെന്നത് പാകിസ്ഥാന്റെ നടക്കാത്ത സ്വപ്നം; നവാസ് ശരീഫിന് മറുപടിയുമായി സുഷമ സ്വരാജ്

കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കാമെന്നത് നവാസ് ശരീഫിന്റെ സ്വപ്നം New Delhi, National, India, Union minister, Pakistan, Jammu, Kashmir,
ന്യൂഡല്‍ഹി: (www.kvartha.com 24.07.2016) കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കാമെന്നത് നവാസ് ശരീഫിന്റെ ഒരിക്കലും പൂവണിയാത്ത സ്വപ്‌നമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജമ്മു കശ്മീര്‍ മുഴുവനും ഇന്ത്യയുടെ ഭാഗമാണ്. ഭൂമിയിലെ സ്വര്‍ഗമാണിത്. ഇതിനെ ഭീകരവാദികളുടെ സ്വര്‍ഗമാക്കി മാറ്റാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

'നമ്മുടെ പ്രാര്‍ഥനകള്‍ കശ്മീരികള്‍ക്കൊപ്പമാണെന്നും കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞദിവസം മുസഫറാബാദില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും പറയുന്നു, നിങ്ങളുടെ സ്വപ്നം ഒരിക്കലും നടക്കില്ല. കശ്മീരിന് പാകിസ്ഥാന്‍ ഒരു കാലത്തും അനുഗ്രഹമേകിയിട്ടില്ലെന്നും മറിച്ച് ഭീകരരെ മാത്രമാണ് നല്‍കിയതെന്നും സുഷമ പറഞ്ഞു.

Keywords: New Delhi, National, India, Union minister, Pakistan, Jammu, Kashmir, Navas Shareef, Sushama Raj, Prime Minister.