Follow KVARTHA on Google news Follow Us!
ad

കരച്ചില്‍ നിര്‍ത്തിയില്ല; ഷാര്‍ജയില്‍ വീട്ടുജോലിക്കാരി പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ചുകൊന്നു

കരച്ചില്‍ നിര്‍ത്താത്തതില്‍ പ്രകോപിതയായ വീട്ടുജോലിക്കാരി പിഞ്ചുകുഞ്ഞിനെ തലയ്ക്കTreatment, Father, Police, Arrest, Court, Injured, House, Indonesia, Natives, Gulf,
ഷാര്‍ജ: (www.kvartha.com 28.07.2016) കരച്ചില്‍ നിര്‍ത്താത്തതില്‍ പ്രകോപിതയായ വീട്ടുജോലിക്കാരി പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ചുകൊന്നു. ഇന്തൊനേഷ്യന്‍ വംശജയായ വീട്ടുജോലിക്കാരിയാണ് ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തയ്ക്കടിച്ചും മര്‍ദിച്ചും കൊന്നത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയിലാണ് സലാമ എന്ന ഒമ്പതുമാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചത്.

ജോലിക്കാരിയുടെ മര്‍ദനത്തെ തുടര്‍ന്ന് തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കേറ്റിരുന്ന കുട്ടി അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായിരുന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യുവതി തങ്ങളുടെ വീട്ടില്‍ ജോലി ചെയ്യുകയാണെന്ന് പിതാവ്
പോലീസിനോട് പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്നും പിതാവ് വ്യക്തമാക്കി. പോലീസ് വീട്ടുജോലിക്കാരിയുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന സാധനങ്ങള്‍ കണ്ടെത്തിയിരുന്നു.

സലാമയ്ക്ക് ഇരട്ട സഹോദരിയും ഉണ്ടായിരുന്നു. എന്നാല്‍ ജനിച്ച് 12 ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചുപോയിരുന്നു. മൂന്ന് വയസുള്ള ഷഹ്ദ് സലാമയുടെ സഹോദരിയാണ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ജോലിക്കാരിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കുട്ടിയുടെ പിതാവ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 Sharjah baby, beaten up by maid, dies in hospital, Treatment, Father, Police, Arrest, Court, Injured, House, Indonesia, Natives, Gulf.

Keywords: Sharjah baby, beaten up by maid, dies in hospital, Treatment, Father, Police, Arrest, Court, Injured, House, Indonesia, Natives, Gulf.