Follow KVARTHA on Google news Follow Us!
ad

തലാഖ് ചൊല്ലിയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

തലാഖ് ചൊല്ലിയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയുടെ നിയമപോരാAhmedabad, Court, Natives, National,
അഹമ്മദാബാദ് : (www.kvartha.com 01.07.2016) തലാഖ് ചൊല്ലിയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയുടെ നിയമപോരാട്ടം. നാരോള്‍ സ്വദേശിനി ശബ്‌ന പഠാനാണ് ഭര്‍ത്താവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി നിയമപോരാട്ടം നടത്തുന്നത്.

ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് മൊഹ്‌സീന്റെ അനുവാദമില്ലാതെ അയല്‍ക്കാര്‍ക്കൊപ്പം ആരാധാനാലയത്തില്‍ പോയതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ആരാധനാലയത്തില്‍ നിന്നും തിരിച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവ് ദൃക്‌സാക്ഷികളുടെ മുന്നില്‍വച്ച് ശബ്‌നയെ മൂന്നുപ്രാവശ്യം തലാഖ് ചൊല്ലിയിരുന്നു.

ഇതില്‍ ക്ഷുഭിതയായ ശബ്‌ന ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഹര്‍ജി ഫയല്‍ ചെയ്യുകയും കോടതി ശബ്‌നത്തിന് അനുകൂലമായി ഉത്തരവിടുകയും ചെയ്തു. മാസം 10,000 രൂപ വീതം ജീവിതച്ചെലവിനും താമസവാടകയ്ക്കായി 3000 രൂപയും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

എന്നാല്‍ ജീവനാംശത്തേക്കാളുപരി ശബ്‌നയ്ക്ക് ആവശ്യം അവരെ അപമാനിച്ച ഭര്‍ത്താവില്‍ നിന്നുള്ള വിവാഹമോചനമാണെന്ന് അവരുടെ വക്കീല്‍ പറയുന്നു. ഏറെ നാള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് മൊഹ്‌സീന്‍ വിവാഹമോചനക്കരാറില്‍ ഒപ്പ് വച്ചതോടെ ശബ്‌നയുടെ ആ ആഗ്രഹവും സാധിച്ചു.

Post-talaq, wife forces hubby to mutual split, Divorce,Mutual consent, Narol, Shabana Pathan, Mohsin, Domestic Violence Act, Ahmedabad, Court, Natives, National.

Also Read:
മാലിക്ദീനാര്‍ പള്ളിയില്‍ ജുമുഅക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Keywords: Post-talaq, wife forces hubby to mutual split, Divorce,Mutual consent, Narol, Shabana Pathan, Mohsin, Domestic Violence Act, Ahmedabad, Court, Natives, National.