Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിപദം മോഹിച്ച് കെ.എം.മാണി ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പി സി ജോര്‍ജ്; മാണിയെ യു ഡി എഫില്‍ പിടിച്ചുനിര്‍ത്തിയത് ഭാര്യയും മകനും

മുഖ്യമന്ത്രിപദം മോഹിച്ച് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ എം P.C George, Thiruvananthapuram, Kerala Congress (m), House, Wife, Son, Conspiracy, Congress, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 01.07.2016) മുഖ്യമന്ത്രിപദം മോഹിച്ച് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ എം മാണി ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇടതുനേതാക്കള്‍ മാണിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും മാണി ആവശ്യപ്പെട്ടതനുസരിച്ച് താന്‍ ഇടതുനേതാക്കളെ കണ്ടിട്ടുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി.

എന്നാല്‍, ഇടതു നേതാക്കളുമായുള്ള നിര്‍ണായകമായ ഒരു കൂടിക്കാഴ്ച തകര്‍ത്തത് മാണിയുടെ മകനും ഭാര്യയുമാണ്. യുഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനത്തില്‍ മാണി കുടുങ്ങിപ്പോയെന്നും ജോര്‍ജ് വെളിപ്പെടുത്തി. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് മാണിക്കെതിരെയുള്ള ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
അതേസമയം ബാര്‍ക്കോഴ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടായിരുന്നത് ആരൊക്കെയാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പി സി ജോര്‍ജ് തയ്യാറായില്ല. ഞാന്‍ സമിതിയില്‍ അംഗമല്ലെന്നും അതു രൂപീകരിക്കുന്നതിനുള്ള കമ്മിറ്റിയിലാണ് ഞാനുണ്ടായിരുന്നതെന്നും അതിനാല്‍ അക്കാര്യത്തെ കുറിച്ച് ഞാന്‍ പറയുന്നത് ശരിയല്ലെന്നും ആന്റണി രാജു പറയട്ടെ എന്നുമായിരുന്നു ജോര്‍ജിന്റെ മറുപടി. .

താങ്കളടക്കമുള്ള നേതാക്കള്‍ പല ഘട്ടത്തിലും ഗൂഢാലോചനയ്ക്കു പിന്നില്‍
New allegation against Mani, P.C George, Thiruvananthapuram, Kerala Congress (m), House, Wife, Son, Conspiracy, Congress, Politics, Kerala.
കോണ്‍ഗ്രസാണെന്ന് ആരോപിച്ചിരുന്നുവെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയതിനാല്‍ താങ്കള്‍ക്ക് ഇനി അത് പറയാമല്ലോ എന്നും ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മനപ്പൂര്‍വം ചെയ്തതാണിതെന്ന് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ആരാണ്, എന്താണ് എന്നുള്ള വിവരം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മാണിയും ജോസഫുമടക്കമുള്ളവര്‍ വികാരം കൊണ്ടിരുന്നു.

ഗൂഢാലോചനയുടെ കാര്യം മാണിക്ക് തിരഞ്ഞെടുപ്പിനുമുന്നേ തന്നെ പറയാമായിരുന്നില്ലേ എന്നും ജോര്‍ജ് ചോദിച്ചു. മാണിയെ വഞ്ചകനെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ നടക്കുകയാണ് മാണിയെന്നും ജോര്‍ജ് ആരോപിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കിയാല്‍ കേസില്‍നിന്ന് രക്ഷപെടാമെന്നാണ് മാണി കരുതുന്നത്. സിബിഐ അന്വേഷണത്തില്‍നിന്ന് രക്ഷപെടാനാണ് മാണിയുടെ ശ്രമമെന്നും ജോര്‍ജ് വ്യക്തമാക്കി.

Also Read:
മാലിക്ദീനാര്‍ പള്ളിയില്‍ ജുമുഅക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Keywords: New allegation against Mani, P.C George, Thiruvananthapuram, Kerala Congress (m), House, Wife, Son, Conspiracy, Congress, Politics, Kerala.