Follow KVARTHA on Google news Follow Us!
ad

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു

അവിശ്വാസ പ്രമേയത്തില്‍ പരാജയം ഉറപ്പായതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. Nepal, India, China, Congress, Maoist, Prime Minister, Resigned, Central Government, World,
കാഡ്മണ്ഡു: (www.kvartha.com 25.07.2016) അവിശ്വാസ പ്രമേയത്തില്‍ പരാജയം ഉറപ്പായതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. ഇന്ത്യയുമായും ചൈനയുമായും ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ നല്ല നീക്കങ്ങള്‍ക്കുള്ള ശിക്ഷയാണ് തനിക്കിപ്പോള്‍ ലഭിക്കുന്നതെന്നും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും മാവോയിസ്റ്റുകളും തന്റെ സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്നും കെ പി ശര്‍മ ഒലി ആരോപിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ നേപ്പാളിലെ എട്ടാമത്തെ സര്‍ക്കാറാണ് ശര്‍മ ഒലിയുടെ നേതൃത്വത്തില്‍ 2015 ഒക്ടോബറില്‍ അധികാരമേറ്റത്. മാവോയിസ്റ്റുകള്‍ ശര്‍മ ഒലിക്കുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് സര്‍ക്കാറിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായത്.

KP Sharma Oli
Keywords: Nepal, India, China, Congress, Maoist, Prime Minister, Resigned, Central Government, World, Nepal's Prime Minister KP Sharma Oli resigns minutes before no-confidence motion.