Follow KVARTHA on Google news Follow Us!
ad

ഹിന്ദു സ്ത്രീയുടെ സംസ്‌ക്കാരത്തിന് കര്‍ഫ്യൂ ലംഘിച്ച് മുസ്ലീങ്ങളെത്തി

ശ്രീനഗര്‍: (www.kvartha.com 17.07.2016) കശ്മീര്‍ സംഘര്‍ഷഭരിതമാണെങ്കിലും ശനിയാഴ്ച നടന്ന കശ്മീരി പണ്ഡിത് സ്ത്രീയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി മുസ്ലീങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചെത്തി. മഹാരാജ് ഗുഞ്ചിലെ ശെയ്ഖ് മൊഹല്ല നിവാസികളാണ് നിരോധനാഞ്ജ ലംSrinagar, Amid, Ongoing, Tension, Valley, Locals, Saturday, Defied, Curfew, Help, Perform, Last rites, Kashmiri Pandit, Woman
ശ്രീനഗര്‍: (www.kvartha.com 17.07.2016) കശ്മീര്‍ സംഘര്‍ഷഭരിതമാണെങ്കിലും ശനിയാഴ്ച നടന്ന കശ്മീരി പണ്ഡിത് സ്ത്രീയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി മുസ്ലീങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചെത്തി. മഹാരാജ് ഗുഞ്ചിലെ ശെയ്ഖ് മൊഹല്ല നിവാസികളാണ് നിരോധനാഞ്ജ ലംഘിച്ച് ഒന്നിച്ച് കൂടിയത്. ഇവരുടെ അയല്‍ വാസിയായ ദീപക് മല്‍ഹോത്രയുടെ മാതാവിന്റെ സംസ്‌ക്കാര ചടങ്ങിനാണിവരെത്തിയത്.

ശനിയാഴ്ച രാവിലെയാണ് മല്‍ഹോത്രയുടെ മാതാവ് മരിച്ചത്. സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടക്കുന്ന ശ്മശാനത്തിലേയ്ക്ക് മുസ്ലീങ്ങളാണ് മൃതദേഹം ചുമന്നത്.

1990കളില്‍ കശ്മീര്‍ പോരാട്ടഭൂമിയായപ്പോള്‍ നിരവധി കശ്മീരി പണ്ഡിറ്റുകള്‍ നാടുവിട്ടുവെങ്കിലും മല്‍ഹോത്രയും കുടുംബവും അവിടെ തന്നെ തങ്ങി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവിടെ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹന്‍ വനിയെന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളിലും ഏറ്റുമുട്ടലുകളിലും ഇതുവരെ നാല്പതിലേറെ പേര്‍ മരിച്ചുവെന്നാണ് കണക്ക്.

ബുര്‍ഹന്‍ വനിയുടെ മരണം താഴ്വരയിലെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് സൂചനകള്‍.

Srinagar, Amid, Ongoing, Tension, Valley, Locals, Saturday, Defied, Curfew, Help, Perform, Last rites, Kashmiri Pandit, Woman

SUMMARY: Srinagar: Amid ongoing tension in the Valley, locals on Saturday defied curfew to help perform the last rites of a Kashmiri Pandit woman.

Keywords: Srinagar, Amid, Ongoing, Tension, Valley, Locals, Saturday, Defied, Curfew, Help, Perform, Last rites, Kashmiri Pandit, Woman