Follow KVARTHA on Google news Follow Us!
ad

പശുവിനെ അറുത്തെന്നാരോപിച്ച് ജനകൂട്ടം വീട് ആക്രമിച്ചു; മുസാഫര്‍നഗറില്‍ സംഘര്‍ഷം

മുസാഫര്‍നഗര്‍: (www kvartha.com 31.07.2016) പശുവിനെ അറുത്തെന്നാരോപിച്ച് ജനകൂട്ടം വീട് ആക്രമിച്ചു.Muzaffarnagar, Tension, Prevailed, Kandhla village, Muzaffarnagar, Mob, Attacked, House
മുസാഫര്‍നഗര്‍: (www kvartha.com 31.07.2016) പശുവിനെ അറുത്തെന്നാരോപിച്ച് ജനകൂട്ടം വീട് ആക്രമിച്ചു. കുടുംബത്തിലെ 4 പേരെ ഗോഹത്യയുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മുസാഫര്‍നഗറിലെ കാന്ദ്‌ല ഗ്രാമത്തില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

സീഷന്‍ ഖുറേഷിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പശുവിനെ അറുത്തെന്നാരോപിച്ച് ജനങ്ങള്‍ തടിച്ചുകൂടിയത്. തുടര്‍ന്നിവര്‍ വീടാക്രമിക്കുകയും വീടിന് തീയിടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം പോലീസ് സ്ഥലത്തെത്തിയാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

ജനങ്ങള്‍ വീടിന് ചുറ്റും കൂടിയപ്പോള്‍ തന്നെ ഖുറേഷി ഭാര്യയും കുടുംബത്തേയും കൊണ്ട് രക്ഷപ്പെട്ടിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ അധികൃതര്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

Muzaffarnagar, Tension, Prevailed, Kandhla village, Muzaffarnagar, Mob, Attacked, House

SUMMARY: Muzaffarnagar: Tension prevailed in Kandhla village in Muzaffarnagar after a mob attacked a house where an alleged cow slaughter took place with police booking four members of the family on the charge.

Keywords: Muzaffarnagar, Tension, Prevailed, Kandhla village, Muzaffarnagar, Mob, Attacked, House