Follow KVARTHA on Google news Follow Us!
ad

മാനഭംഗക്കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 24.07.2016) മാനഭംഗക്കേസില്‍ മറ്റൊരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കൂടി അറസ്റ്റില്‍. Setback, Aam Admi Party, Delhi Police, Arrested, MLA, Allegedly, Molesting, Threatening, 35-year-old, Woman
ന്യൂഡല്‍ഹി: (www.kvartha.com 24.07.2016) മാനഭംഗക്കേസില്‍ മറ്റൊരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കൂടി അറസ്റ്റില്‍. 35കാരിയെ മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് ഒഖ്‌ല എം.എല്‍.എ അമാനത്തുല്ല ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.

മാനഭംഗത്തെ കുറിച്ച് പരാതിപെട്ടാല്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഖാന്റെ ഭീഷണിയെന്ന് പരാതിക്കാരി പരാതിയില്‍ പറയുന്നു. എം.എല്‍. എ തെളിവുകള്‍ നശിപ്പിക്കാന്‍ നോക്കുന്നുവെന്ന ആരോപണവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

ജാമിയ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ജൂലൈ 20നാണ് അമാനത്തുല്ല ഖാനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

ജൂലൈ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈദ്യുതി വിതരണത്തെ കുറിച്ച് പരാതി പറയാനായിരുന്നു യുവതി എം.എല്‍.എയുടെ വീട്ടിലെത്തിയത്.

അവിടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരിലൊരാള്‍ യുവതിയെ അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഖാന്‍ പറഞ്ഞിട്ടാണ് തന്നോടിങ്ങനെ പെരുമാറുന്നതെന്ന് ആ പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞുവെന്നും യുവതി ആരോപിക്കുന്നുണ്ട്.

അറസ്റ്റിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറസ്റ്റ് സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.
Setback, Aam Admi Party, Delhi Police, Arrested, MLA, Allegedly, Molesting, Threatening, 35-year-old, Woman

SUMMARY: Yet another setback for Aam Admi Party after Delhi Police arrested one of its MLA today for allegedly molesting and threatening a 35-year-old woman. AAP MLA from Okhla, Amanatullah Khan, was arrested by Zarnia Nagar police after the woman accused him molesting her.

Keywords: Setback, Aam Admi Party, Delhi Police, Arrested, MLA, Allegedly, Molesting, Threatening, 35-year-old, Woman