Follow KVARTHA on Google news Follow Us!
ad

കടം വാങ്ങിയ 15 രൂപ തിരിച്ചു നല്‍കിയില്ല; ദളിത് ദമ്പതികളെ കടയുടമ വെട്ടിക്കൊലപ്പെടുത്തി

കടം വാങ്ങിയ 15 രൂപ തിരിച്ചുകൊടുക്കാത്തതിന് കടയുടമ ദളിത് ദമ്പതികളെ വെട്ടിക്കൊലപ്പെടുPolice, Arrest, Allegation, Mother, Injured, Treatment, hospital, attack, Road, National,
യു പി: (www.kvartha.com 29.07.2016) കടം വാങ്ങിയ 15 രൂപ തിരിച്ചുകൊടുക്കാത്തതിന് കടയുടമ ദളിത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ മയിന്‍പൂരി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ കടയുടമ അശോക് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.

ഏതാനും ദിവസം മുന്‍പ് ദമ്പതികള്‍ അശോക് മിശ്രയുടെ പക്കല്‍ നിന്നും 15 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദമ്പതികള്‍ പണം തിരിച്ചുനല്‍കിയിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പണിസ്ഥലത്തേക്കു പോകുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിര്‍ത്തി കടയുടമ കൊടുത്ത പണം തിരിച്ചുതരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ കൈവശം ഇപ്പോള്‍ പണമില്ലെന്നും വൈകിട്ട് ജോലി സ്ഥലത്തുനിന്നും മടങ്ങിവരുമ്പോള്‍ പണം നല്‍കാമെന്നും ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ ഇവരെ പോകാന്‍ അനുവദിക്കാതെ അശോക് മിശ്ര തടഞ്ഞുവച്ചു.

തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടക്കുകയും ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ പ്രകോപിതനായ അശോക് മിശ്ര, കടയില്‍നിന്നും മഴുവെടുത്ത് കൊണ്ടുവന്നു ഇരുവരെയും ആക്രമിച്ച. ദമ്പതികള്‍ റോഡില്‍ തളര്‍ന്നുവീഴുംവരെ ആക്രമണം തുടര്‍ന്ന ഇയാള്‍ പിന്നീട് സ്ഥലം വിട്ടു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു പാക്കറ്റ് ബിസ്‌കറ്റ് വാങ്ങാനാണ് മകന്‍ 15 രൂപ കടയില്‍നിന്നും കടമായി വാങ്ങിയതെന്ന് മരിച്ച യുവാവിന്റെ മാതാവ് പറയുന്നു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ മണ്ഡലമാണ് സംഭവം നടന്ന മയിന്‍പൂരി.

Mainpuri Dalit couple murder: Akhilesh Govt. assures speedy justice to victim's kin, Police, Arrest, Allegation, Mother, Injured, Treatment, Hospital, Attack, Road, National.

Keywords: Mainpuri Dalit couple murder: Akhilesh Govt. assures speedy justice to victim's kin, Police, Arrest, Allegation, Mother, Injured, Treatment, Hospital, Attack, Road, National.