Follow KVARTHA on Google news Follow Us!
ad

ബാര്‍ക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി മാണി ; പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം, പേര് പറയുന്നില്ല

ബാര്‍ക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി മുന്‍ധനമന്ത്രിയും കേരള കോKochi, K.M.Mani, Corruption, Conspiracy, UDF, Ministers, Oommen Chandy, Ramesh Chennithala, V.M Sudheeran, Kerala,
കൊച്ചി: (www.kvartha.com 01.07.2016) ബാര്‍ക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം. മാണി രംഗത്ത് . മനോരമ ന്യൂസ് ചാനലിന്റെ നേരെ ചൊവ്വ പരിപാടിയിലെ അഭിമുഖത്തിലാണ് മാണി തനിക്കെതിരെയുള്ള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തിയത്.

താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് ചിലര്‍ സംശയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തന്നെ യുഡിഎഫില്‍ തളച്ചിടുകയായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യം. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവരെ അറിയാമെങ്കിലും മാന്യതകൊണ്ട് പേരു പറയുന്നില്ലെന്നും മാണി വ്യക്തമാക്കി. തന്നെ ഇടതുപക്ഷത്തേക്ക് കൊണ്ടു പോകാനുള്ള നീക്കത്തെക്കുറിച്ച് മാണി പരോക്ഷമായെങ്കിലും പ്രതികരിക്കുന്നത് ഇതാദ്യമാണ്.

അതേസമയം ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് ബിജുവിന് മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശും ശ്രമിക്കരുതായിരുന്നുവെന്നും കെ.എം.മാണി പറഞ്ഞു. ക്ഷണിച്ചാല്‍ വിവാഹ ചടങ്ങുകളില്‍ എല്ലാവരും പോകാറുണ്ട്. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ പോകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, യുഡിഎഫ് മുന്നണിയെയും മന്ത്രിമാരെയും സര്‍ക്കാരിനെയും ആരോപണങ്ങള്‍ ഉയര്‍ത്തി നിരന്തരം അപമാനിച്ചയാളാണ് ബിജു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞതില്‍ കഴമ്പുണ്ട്. തള്ളിക്കളയാന്‍ സാധിക്കില്ലെന്നും മാണി പറഞ്ഞു.

എന്നാല്‍ തനിക്ക് എല്ലാകാര്യങ്ങളും തുറന്നുപറയാന്‍ സാധിക്കില്ല. രാഷ്ട്രീയക്കാര്‍ക്ക് ചില കാര്യങ്ങള്‍ രഹസ്യമാക്കിവയ്‌ക്കേണ്ടി വരും. മറ്റുചിലരെ വേദനിപ്പിക്കുമെന്നുള്ളതിനാലാണ് അതൊന്നും പറയാതിരിക്കുന്നത്. ഞാന്‍ ചിലപ്പോള്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് കണ്ട് എന്നെ തളച്ചിടുന്നതിന് വേണ്ടിയാണ് ചില കേസുകളൊക്കെ തനിക്കെതിരെ ഉയര്‍ന്നത്. ഇക്കാര്യങ്ങളൊക്കെ ജനങ്ങള്‍ക്കുമറിയാം. ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. പറഞ്ഞതില്‍ എല്ലാം വ്യക്തമാണ്. ഗൂഢാലോചനയെപ്പറ്റിയെല്ലാം ഞങ്ങള്‍ക്ക് അറിയാം. പക്ഷെ, ഒന്നും വെളിപ്പെടുത്തുന്നില്ല. അതാണ് മാന്യത എന്നും മാണി പറഞ്ഞു.

കെ.എം.മാണിയുമായുള്ള 'നേരേ ചൊവ്വേ' വെള്ളിയാഴ്ച രാത്രി 7.30ന് മനോരമ ന്യൂസില്‍ കാണാം.

Kochi, K.M.Mani, Corruption, Conspiracy, UDF, Ministers, Oommen Chandy, Ramesh Chennithala, V.M Sudheeran, Kerala

Also Read:
മാലിക്ദീനാര്‍ പള്ളിയില്‍ ജുമുഅക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Keywords: Kochi, K.M.Mani, Corruption, Conspiracy, UDF, Ministers, Oommen Chandy, Ramesh Chennithala, V.M Sudheeran, Kerala.