Follow KVARTHA on Google news Follow Us!
ad

പിണറായി സര്‍ക്കാര്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കുമോ അതോ വി എസിനൊപ്പം നില്‍ക്കുമോ? തിങ്കളാഴ്ച അറിയാം

കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട പുതിയ വഴിThiruvananthapuram, Muslim-League, Minister, Chief Minister, Allegation, V.S Achuthanandan, Politics, UDF, Case, Kerala,
തിരുവനന്തപുരം:  (www.kvartha.com 01.07.2016) കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട പുതിയ വഴിത്തിരിവില്‍ അമ്പരന്ന് കേരളത്തിലെ സിപിഎം നേതൃത്വം. മുന്‍ മന്ത്രിയും മുസ്്‌ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കാര്യത്തിന് കൂടുതല്‍ ഗൗരവം കൈവന്നിരിക്കുന്നത്.

പിണറായിക്ക് ശക്തമായ മേധാവിത്വമുള്ള പാര്‍ട്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരും മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനൊപ്പം നില്‍ക്കുമോ അതോ കുഞ്ഞാലിക്കുട്ടിക്കൊപ്പമോ. ഈ ചോദ്യത്തിനുള്ള ഉത്തരം തിങ്കളാഴ്ച വ്യക്തമാകും. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നും കോഴ നല്‍കിയെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഉള്‍പ്പെടെ ആരോപിക്കുന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

വി എസ് അച്യുതാനന്ദനാണ് ഹര്‍ജിക്കാരന്‍. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന കേസില്‍ വി എസ് അടിയന്തര ഇടപെടല്‍ നടത്തിയതോടെയാണ് തിങ്കളാഴ്ച പരിഗണനയ്ക്കു വരുന്നത്. കേസിന്റെ തുടക്കത്തില്‍ വി എസിനു വേണ്ടി ഹാജരായിരുന്ന പ്രമുഖ അഭിഭാഷകയല്ല ഇപ്പോള്‍ ഹാജരാകുന്നതെന്നും അറിയുന്നു.

ഈ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും അതില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. അതേ നിലപാട് ഇപ്പോള്‍ കേസ് വരുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റേതായി വരുമോ എന്നത് നിര്‍ണായകമാണ്. പിണറായി സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പോന്നതാണ് ഈ കാര്യത്തിലെ നിലപാട്.

യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം ആവര്‍ത്തിച്ചാല്‍ അത് വി എസിനെ തള്ളിപ്പറയല്‍ മാത്രമല്ല കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കലുമാകും. നേരേ തിരിച്ചാണെങ്കില്‍ അത് വി എസിന്റെ വന്‍ വിജയമായി മാറുകയും ചെയ്യും. ഇതു രണ്ടും പിണറായിയോ പാര്‍ട്ടിയോ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ട് താരതമ്യേന പരിക്ക് കുറഞ്ഞ നിലപാടിലേക്ക് എത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരും പാര്‍ട്ടിയും.

കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കിയ റജീന ഉള്‍പ്പെടെയുള്ളവര്‍ക്ക്
 Is Pinarayi Government stance for Kunhalikkutty in SC, Thiruvananthapuram, Muslim-League, Minister, Chief Minister, Allegation, V.S Achuthanandan, Politics, UDF, Case, Kerala.
പണവും ജോലിയും വീടും മറ്റും നല്‍കിയാണ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി മാറ്റിച്ചത് എന്നാണ് വി എസിന്റെ മുഖ്യ ആരോപണം. അങ്ങനെയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിനു പിന്നാലെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കല്‍ കേസ് രൂപപ്പെട്ടത്.

കഴിഞ്ഞ അഞ്ചു വര്‍ഷവും കേസ് പരിഗണിക്കുന്നതില്‍ നിന്ന് കോടതിയെ വൈകിപ്പിച്ചു നീട്ടിക്കൊണ്ടുപോവുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. ഇടയ്ക്ക് പരിഗണിച്ചപ്പോഴാണ് യുഡിഎഫിലെ രണ്ടാമനായിരുന്ന കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്ന സത്യവാങ്മൂലം നല്‍കിയത്.


Also Read:

മത്സരിച്ച് ചീറിപാഞ്ഞ 2 ബസുകള്‍ പോലീസ് പരിശോധനയില്‍ കുടുങ്ങി; ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Keywords: Is Pinarayi Government stance for Kunhalikkutty in SC, Thiruvananthapuram, Muslim-League, Minister, Chief Minister, Allegation, V.S Achuthanandan, Politics, UDF, Case, Kerala.