Follow KVARTHA on Google news Follow Us!
ad

റമദാന്‍ നോമ്പിനെ ചോദ്യം ചെയ്ത് ഇര്‍ഫാന്‍ ഖാന്‍; അഭിനയത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് മുസ്ലീം പണ്ഡിതര്‍

ജയ്പൂര്‍: (www.kvartha.com 01.07.2016) റംസാന്‍ വ്രതാനുഷ്ഠാനത്തേയും മുഹറം ആഘോഷങ്ങളേയും ചോദ്യം ചെയ്ത് ബോളീവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. Days, Release, Movie, Madaari, Actor, Irrfan Khan, Courted, Controversy, Raising, Questions, Ramzan, Fast, Muslim festival, Muharram
ജയ്പൂര്‍: (www.kvartha.com 01.07.2016) റമദാന്‍ വ്രതാനുഷ്ഠാനത്തേയും മുഹറം ആഘോഷങ്ങളേയും ചോദ്യം ചെയ്ത് ബോളീവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. തന്റെ പുതിയ ചിത്രമായ മദാരിയുടെ റിലീസിന് ദിവസങ്ങള്‍ ശേഷിക്കേയാണ് ഇര്‍ഫാന്‍ ഖാന്റെ വിവാദ പരാമര്‍ശങ്ങള്‍.

അതേസമയം ഇര്‍ഫാന്റെ സ്വന്തം നാടായ ജയ്പൂരിലെ മുസ്ലീം പണ്ഡിതര്‍ നടന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി. വിവാദ പരാമര്‍ശങ്ങള്‍ നടത്താതെ അഭിനയത്തില്‍ ശ്രദ്ധവെയ്ക്കാനായിരുന്നു നഗരത്തിലെ മുതിര്‍ന്ന പണ്ഡിതന്‍ മൗലാന അബ്ദുല്‍ വാഹിദ് ഖത്രി ഇര്‍ഫാന്‍ ഖാന് നല്‍കിയ ഉപദേശം.

മദാരിയുടെ പ്രമോഷനായി ജയ്പൂരിലെത്തിയതായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ജൂലൈ 15നാണ് ചിത്രത്തിന്റെ റിലീസ്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇര്‍ഫാന്‍ ഖാന്‍ റമദാന്‍ വ്രതത്തെകുറിച്ച് പറഞ്ഞത്.

റമദാന്‍ വ്രതമെടുക്കുന്നതിനേക്കാള്‍ ഉചിതം വിശ്വാസികള്‍ ആത്മപരിശോധന നടത്തുന്നതാണ്. മുഹറത്തിനിടയില്‍ ബലിദാനത്തിന്റെ പേരില്‍ മൃഗങ്ങളെ അറുക്കുന്നു. നമ്മള്‍ മുസ്ലീങ്ങള്‍ മുഹറത്തെ പരിഹസിക്കുകയാണ്. മുഹറം അനുശോചിക്കാനാണ്. എന്നാല്‍ നമ്മളെന്താണ് ചെയ്യുന്നത്? ഇര്‍ഫാന്‍ ഖാന്‍ ചോദിച്ചു.

ഭീകരവാദത്തിനെതിരെ മുസ്ലീങ്ങള്‍ സംസാരിക്കാത്തതിനേയും ഇര്‍ഫാന്‍ ഖാന്‍ വിമര്‍ശിച്ചു. ഭീകരവാദത്തെ കുറിച്ച് മുസ്ലീങ്ങള്‍ എന്തിനാണ് നിശ്ശബ്ദത പാലിക്കുന്നത്? ഇക്കാര്യത്തില്‍ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളേയും ചോദ്യം ചെയ്യണമെന്നും താരം പറഞ്ഞു.

Days, Release, Movie, Madaari, Actor, Irrfan Khan, Courted, Controversy, Raising, Questions, Ramzan, Fast, Muslim festival, Muharram

SUMMARY: Days ahead of release of his movie Madaari, actor Irrfan Khan has courted controversy raising questions over Ramzan fast and Muslim festival of Muharram.

Keywords: Days, Release, Movie, Madaari, Actor, Irrfan Khan, Courted, Controversy, Raising, Questions, Ramzan, Fast, Muslim festival, Muharram