Follow KVARTHA on Google news Follow Us!
ad

1750 കിലോ തൂക്കംവരുന്ന ഭീമന്‍ പോത്ത്; കൗതുകത്തോടെ നാട്ടുകാര്‍

1750 കിലോ തൂക്കംവരുന്ന ഭീമന്‍ പോത്ത് നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. Malappuram, Kerala, Malappuram Native, Business,
മലപ്പുറം: (www.kvartha.com 21.07.216) 1750 കിലോ തൂക്കംവരുന്ന ഭീമന്‍ പോത്ത് നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. തിരൂരങ്ങാടി പന്താരങ്ങാടി പതിനാറുങ്ങലിലെ പ്രമുഖ കന്നുകാലി കച്ചവടക്കാരനായ മുട്ടിച്ചിറക്കല്‍ ഹസന്‍കുട്ടിഹാജിയുടെ വീട്ടിലാണ് ഈ പോത്തുള്ളത്.

ഹൈദ്രാബാദിലെ ചന്തയില്‍നിന്ന് വാങ്ങിയ പോത്തിനെ കഴിഞ്ഞ ദിവസമാണ് ഇവിടെ കൊണ്ടുവന്നത്. നാലു വയസ് പ്രായമുള്ളതാണ് ഈപോത്ത്. പാരമ്പര്യമായി കന്നുകാലി കച്ചവടം നടത്തുന്ന കുടുംബമാണ്  ഹസന്‍കുട്ടി ഹാജിയുടേത്.

ഈ കുടുംബത്തിലെ മൂന്ന് തലമുറ അറിയപ്പെട്ട  കന്നുകാലി കച്ചവടക്കാരായിരുന്നു. ഹൈദ്രാബാദില്‍ നിന്നും ദിവസങ്ങളോളം വാഹനത്തില്‍ യാത്രചെയ്താണ് ഈ പോത്തിനെ ഇവിടെ എത്തിച്ചത്. അന്ന് ചന്തയില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ പോത്ത് ഇതായിരുന്നുവെന്ന് ഹസന്‍കുട്ടി ഹാജി പറഞ്ഞു.


പരുത്തിക്കുരു ചോള, തവിട്, കഞ്ഞി എന്നിവയാണ് ഇതിന്റെ പ്രധാന ഭക്ഷണം. മറ്റു പോത്തുകളെ പോലെ വൈക്കോലും നല്‍കാറുണ്ട്. ദിവസവും എണ്ണ തേച്ച് കുളിപ്പിക്കുകയും വേണം.

വലിയ കന്നുകാലികള്‍ എവിടെയുണ്ടെന്ന് കേട്ടാലും ചന്തയില്‍ കണ്ടാലും അതിനെ വിലക്ക് വാങ്ങുന്ന പതിവ് ഇദ്ദേഹത്തിനുണ്ട്.

ദിവസങ്ങള്‍ക്കകം ആവശ്യക്കാരെത്തി അതിനെ കച്ചവടം ഉറപ്പിക്കും. അഖീഖത്ത് അറുക്കാനാണ് ഇവകളെ കൂടുതലും കൊണ്ടു പോകാറുള്ളത്.



Keywords: Malappuram, Kerala, Malappuram Native, Business,   Buffalo;  Locals fondly, Haidrabad,  Livestock trader, Thirurangadi, Pantharangadi.