Follow KVARTHA on Google news Follow Us!
ad

ഇനിയും എത്ര നിര്‍ഭയമാര്‍? ലൈംഗീക പീഡനത്തിനിരയാക്കി, ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ച പതിനാലുകാരി മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: (www.kvartha.com 25.07.2016) ലൈംഗീക പീഡനത്തിനിരയാക്കി ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പതിനാലുകാരി മരണത്തിന് കീഴടങ്ങി. National, NEW DELHI, 14-year-old, Delhi, Life support, Month, Allegedly, Abused, Repeatedly, Forced
ന്യൂഡല്‍ഹി: (www.kvartha.com 25.07.2016) ലൈംഗീക പീഡനത്തിനിരയാക്കി ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പതിനാലുകാരി മരണത്തിന് കീഴടങ്ങി. ഞായറാഴ്ചയായിരുന്നു മരണം.

ഡല്‍ഹിക്ക് എത്ര നിര്‍ഭയമാരെ വേണമെന്നായിരുന്നു മരണത്തെ തുടര്‍ന്ന് ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ സ്വാതി മലിവല്‍ ട്വീറ്റ് ചെയ്തത്.

ദളിത് പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ആന്തരീക അവയവങ്ങള്‍ നശിച്ചിരുന്നു. കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തത് രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ ലൈംഗീക പീഡനമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടില്ലെന്നാണ് പോലീസിന്റെ വാദം.

രാഷ്ട്രീയം കളിച്ച് തലസ്ഥാന നഗരിയിലെ സ്ത്രീ സുരക്ഷ പൂര്‍ണമായും അവഗണിക്കപ്പെടുന്നതായി വനിത കമ്മീഷന്‍ ആരോപിച്ചു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദമേറിയിട്ടുണ്ടെന്ന് സ്വാതി മലിവല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടിയെ പ്രതിയായ ശിവശങ്കര്‍ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചത്. ഇത് പരാതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മലിവല്‍ പറയുന്നു.

ആദ്യ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും ശേഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. ഇതിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയത്.

മേയിലായിരുന്നു ഇത്. മേയ് 26ന് പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ തലയിലെ മുറിവില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. പ്രതിയുടെ ബന്ധുവായ സ്ത്രീയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു പീഡനം. അവള്‍ക്ക് ഭക്ഷണം നിഷേധിക്കപ്പെട്ടു. അവസാനം ജ്യൂസില്‍ ആസിഡ് ചേര്‍ത്ത് ബന്ധുവായ സ്ത്രീയും പ്രതിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കുടിപ്പിക്കുകയായിരുന്നു.

എന്നാല്‍ മലിവലിന്റെ വിശദീകരണം പോലീസ് തള്ളിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് പോലീസ്.

National, NEW DELHI, 14-year-old, Delhi, Life support, Month, Allegedly, Abused, Repeatedly, Forced

SUMMARY: NEW DELHI: A 14-year-old in Delhi who had been on life support for over a month after she was allegedly abused repeatedly and forced to drink acid, died on Sunday in a tragic case that has been compared to the 2012 gang-abuse and torture of the young student who came to be known as Nirbhaya.

Keywords: National, NEW DELHI, 14-year-old, Delhi, Life support, Month, Allegedly, Abused, Repeatedly, Forced