Follow KVARTHA on Google news Follow Us!
ad

ഒറ്റരാത്രികൊണ്ട് ഇലക്ട്രീഷ്യന്‍ കോടീശ്വരനായി

ദുബൈ: (www.kvartha.com 22.07.2016) ആതിഫ് നിസാം ചൗധരിയെന്ന പാക്കിസ്ഥാനി ഇപ്പോള്‍ യുഎഇയിലെ പുതിയ കോടീശ്വരന്മാരില്‍ ഒരാളാണ്. Gulf, Atif Nizam Chaudhary, Pakistani, Electrician, Millionaire, UAE, Working, Private company, Dubai International Financial Centre
ദുബൈ: (www.kvartha.com 22.07.2016) ആതിഫ് നിസാം ചൗധരിയെന്ന പാക്കിസ്ഥാനി ഇപ്പോള്‍ യുഎഇയിലെ പുതിയ കോടീശ്വരന്മാരില്‍ ഒരാളാണ്. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ ഒരു സ്വകാര്യ കമ്പനിയിലെ ഇലക്ട്രീഷ്യനാണ് ചൗധരി.

യുഎഇ ടെലികോം ഓപ്പറേറ്റര്‍ ഡുവില്‍ നിന്നുമാണ് ചൗധരിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനമായി ലഭിച്ചത്. പുതിയ പ്രീപെയ്ഡ് ബണ്ടില്‍ ഓഫറുകളില്‍ ഒന്നായിരുന്നു ഇത്. താന്‍ ഭാഗ്യവാനാണെന്നും തന്റെ കുടുംബത്തേയും തന്നേയും ഈ ഭാഗ്യം മാറ്റിമറിക്കുമെന്നും ചൗധരി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി ചൗധരി യുഎഇയിലാണ്.

ഒരു മില്യണ്‍ ദിര്‍ഹം ലഭിച്ചെങ്കിലും ഭാവി പദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും ചൗധരി പറയുന്നു. ജൂലൈ 20ന് ദുബൈ മീഡിയ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഡു ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ ഫഹദ് അല്‍ ഹസാവി ചൗധരിക്ക് ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് കൈമാറി.


SUMMARY: Atif Nizam Chaudhary, Pakistani, electrician, is the new millionaire in the UAE. Working in a private company in the Dubai International Financial Centre, Chaudhary won Dh1 million from UAE telecom operator du for purchasing one of the new prepaid bundle offers.

Keywords: Gulf, Atif Nizam Chaudhary, Pakistani, Electrician, Millionaire, UAE, Working, Private company, Dubai International Financial Centre