Follow KVARTHA on Google news Follow Us!
ad

ബീഫ് സൂക്ഷിച്ചതിന് ദളിതര്‍ക്കെതിരെ ആക്രമണം

ചിക്കമംഗലൂര്‍: (www.kvartha.com 25.07.2016) കര്‍ണാടകയിലെ ചിക്കമംഗലൂര്‍ ജില്ലയില്‍ ബീഫ് സൂക്ഷിച്ച നാല് ദളിത് യുവാക്കള്‍ക്കെതിരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഭജ്‌റംഗ് ദളാണെന്ന് ആരോപണമുണ്ട്. ജൂലൈ പതിനേഴിനായിരുന്നു സംഭവം. Chikkamagaluru, Karnataka, National, Four, Dalit youths, Allegedly, Attacked, Activists, Bajrang Dal, Chikkamagaluru district
ചിക്കമംഗലൂര്‍: (www.kvartha.com 25.07.2016) കര്‍ണാടകയിലെ ചിക്കമംഗലൂര്‍ ജില്ലയില്‍ ബീഫ് സൂക്ഷിച്ച നാല് ദളിത് യുവാക്കള്‍ക്കെതിരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഭജ്‌റംഗ് ദളാണെന്ന് ആരോപണമുണ്ട്. ജൂലൈ പതിനേഴിനായിരുന്നു സംഭവം. എന്നാല്‍ ജൂലൈ 23നാണ് സംഭവം പുറത്തുവരുന്നത്.

കര്‍ണാടക കമ്യൂണല്‍ ഹാര്‍മണി ഫോറത്തിന്റെ വിശദീകരണമനുസരിച്ച് സംഭവ ദിവസം നാല്പതോളം വരുന്ന ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദളിത് കുടുംബം താമസിച്ചിരുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്നവര്‍ വീട്ടിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബീഫ് കഴിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി.

ബല്‍രാജ് എന്ന ദളിതനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തിനിരകളായത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Chikkamagaluru, Karnataka, National, Four, Dalit youths, Allegedly, Attacked, Activists, Bajrang Dal, Chikkamagaluru district

SUMMARY: Chikkamagaluru: At least four Dalit youths were allegedly attacked by activists of the Bajrang Dal at Chikkamagaluru district of Karnataka over storing beef at home.

Keywords: Chikkamagaluru, Karnataka, National, Four, Dalit youths, Allegedly, Attacked, Activists, Bajrang Dal, Chikkamagaluru district