Follow KVARTHA on Google news Follow Us!
ad

ദുബൈ മാളില്‍ ഇന്ത്യക്കാരന്‍ 90 സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ചോ? സത്യമറിയാം

ദുബൈ: (www.kvartha.com 27.07.2016) ദുബൈ മാളില്‍ ഇന്ത്യക്കാരന്‍ 90 സ്ത്രീകളെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന അപവാദ പ്രചാരണം വ്യാജമാണെന്ന് ദുബൈ പോലീസ്Dubai Police, Denied, Rumours, Indian, 90 women, Dubai, Rumour, Circulated, Social media, Yesterday.
ദുബൈ: (www.kvartha.com 27.07.2016) ദുബൈ മാളില്‍ ഇന്ത്യക്കാരന്‍ 90 സ്ത്രീകളെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന അപവാദ പ്രചാരണം വ്യാജമാണെന്ന് ദുബൈ പോലീസ്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ സൈറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വാര്‍ത്തയ്ക്ക് വന്‍ പ്രചാരം ലഭിച്ചതോടെയാണ് ദുബൈ പോലീസ് വിശദീകരണവുമായി എത്തിയത്.

ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

ജനങ്ങളുടെ സുരക്ഷ കാര്യക്ഷമമായി നിര്‍വഹിക്കാനുള്ള ശേഷി ദുബൈ പോലീസ് ഡിപാര്‍ട്ട്‌മെന്റിനുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.

ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദുബൈ പോലീസ് വിശദീകരണവുമായെത്തിയത്. ഔദ്യോഗീക വൃത്തങ്ങളില്‍ നിന്ന് നല്‍കുന്ന വാര്‍ത്തകളല്ലാതെ വരുന്ന വാര്‍ത്തകള്‍ കണക്കിലെടുക്കരുതെന്ന നിര്‍ദ്ദേശവും പോലീസ് നല്‍കുന്നുണ്ട്.
Dubai Police, Denied, Rumours, Indian, 90 women, Dubai, Rumour, Circulated, Social media, Yesterday.

SUMMARY: The Dubai Police has denied the rumours that an Indian has abused 90 women in Dubai. This rumour was circulated on social media, yesterday.

Keywords: Dubai Police, Denied, Rumours, Indian, 90 women, Dubai, Rumour, Circulated, Social media, Yesterday.