Follow KVARTHA on Google news Follow Us!
ad

ലേബര്‍ റൂമില്‍ ഗര്‍ഭിണിക്ക് ഡ്യൂട്ടി ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും പരിഹാസവും തെറിവിളിയും മര്‍ദനവും; ഗര്‍ഭാശയം നീക്കം ചെയ്യുമെന്ന് ഭീഷണി

ലേബര്‍ റൂമില്‍ ഗര്‍ഭിണിയെ ഡ്യൂട്ടി ഡോക്ടര്‍മാരും ജീവനക്കാരും തെറിവിളിക്കുകയും മര്‍Kozhikode, Medical College, Treatment, Pregnant Woman, Complaint, hospital, Police, Allegation, Health, Kerala,
കോഴിക്കോട്: (www.kvartha.com 20.07.2016) ലേബര്‍ റൂമില്‍ ഗര്‍ഭിണിയെ ഡ്യൂട്ടി ഡോക്ടര്‍മാരും ജീവനക്കാരും തെറിവിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. എട്ടാമത്തെ പ്രസവത്തിനെത്തിയ യുവതിയെയാണ് ആശുപത്രി ജീവനക്കാര്‍ പരിഹസിക്കുകയും മര്‍ധിക്കുകയും മറ്റും ചെയ്തത്. ഗര്‍ഭാശയം നീക്കംചെയ്യുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

എട്ടാമത്തെ പ്രസവത്തിനെത്തിയ തന്നെ പ്രസവയന്ത്രമെന്ന് പറഞ്ഞ് പരിഹാസിച്ചുവെന്നും വേദന കൊണ്ട് പുളഞ്ഞ് സഹായമഭ്യര്‍ഥിച്ചപ്പോള്‍ ഏഴെണ്ണം പ്രസവിച്ചില്ലെ എല്ലാം സ്വയം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും മുഖത്തും കാലിലും മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് മുതല്‍ ജീവനക്കാരുടെ പരിഹാസവും പുച്ഛവും കേള്‍ക്കേണ്ടിവന്നു. ലേബര്‍ റൂമിലെ മര്‍ദനം കൂടിയായതോടെയാണ് യുവതി ജീവനക്കാര്‍ക്കെതിരെ പരാതിപ്പെട്ടത്.

മെഡിക്കല്‍ കോളജ് പോലിസിലാണ് പരാതി നല്‍കിയത്. ലേബര്‍ റൂമിലെത്തുന്ന യുവതികളോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നത് പതിവാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Keywords: Kozhikode, Medical College, Treatment, Pregnant Woman, Complaint, hospital, Police, Allegation, Health, Kerala.