Follow KVARTHA on Google news Follow Us!
ad

അമല പോൾ വിവാഹ മോചിതയാവുന്നുവെന്ന് റിപ്പോർട്ട്

ചെന്നൈ: (www.kvartha.com 23.07.2016) തെന്നിന്ത്യൻ താരസുന്ദരി അമലപോൾ വിവാഹ മോചിതയാവുന്നുവെന്ന് റിപ്പോർട്ടുകൾ. അമല പോളും സംവിധായകനായ ഭർത്താവ് എ എൽ വിജയുമാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നത്.Leading, South Indian, Actress, Amala Paul, Married, Director, AL Vijay, 2014, Caused, Flutter, Fans
ചെന്നൈ: (www.kvartha.com 23.07.2016) തെന്നിന്ത്യൻ താരസുന്ദരി അമലപോൾ വിവാഹ മോചിതയാവുന്നുവെന്ന് റിപ്പോർട്ടുകൾ. അമല പോളും സംവിധായകനായ ഭർത്താവ് എ എൽ വിജയുമാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നത്. ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ഡിവോഴ്സ് നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. രണ്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

മലയാളത്തിലെയും തമിഴിലെയും പ്രിയ താരമാണ് അമല പോൾ. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിജയുമായുള്ള വിവാഹം. ദൈവ തിരുമകള്‍, തലൈവ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

വിവാഹ നിശ്ചയം ജൂൺ 7ന് ആലുവയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്നു. തുട‍ർന്ന് 2014 ജൂൺ 12ന് പരമ്പരാഗത ചെട്ടിയാർ രീതിയിൽ വിവാഹം നടന്നു. ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്യാൻ പോകുന്ന ദമ്പതികളെ പള്ളിയിൽ മനസമ്മതം നടത്താൻ അനുവദിച്ചത് വിവാദമായിരുന്നു.

വ്യത്യസ്ത ഭാഷകളിൽ പുറത്തിറങ്ങുന്ന അഭിനേത്രി എന്ന ഹൊറർ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് വിജയ് ഇപ്പോൾ. ഇതേസമയം, 2 പെൺകുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും, വട ചെന്നൈ, ഹെബ്ബുലി എന്നിവയാണ് അമല പോളിന്‍റെ പുതിയ ചിത്രങ്ങൾ. വിവാഹ മോചന വാർത്തയെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leading, South Indian, Actress, Amala Paul, Married, Director, AL Vijay, 2014, Caused, Flutter, Fans

SUMMARY: When leading south Indian lead actress Amala Paul married director AL Vijay in 2014, it caused quite the flutter among fans. There was some speculation as to why Amala had chosen to make the move when she was at the peak of her career, but as the actress continued to act in films, those concerns died down.

Keywords: Leading, South Indian, Actress, Amala Paul, Married, Director, AL Vijay, 2014, Caused, Flutter, Fans