Follow KVARTHA on Google news Follow Us!
ad

ഖുര്‍ആന്‍ ഭാഗങ്ങള്‍ കീറിയെറിഞ്ഞ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എ അറസ്റ്റില്‍; ആരോപണങ്ങള്‍ നിഷേധിച്ച് ആം ആദ്മി

നരേഷ് യാദവിനെ പോലീസ് അറസ്റ്റു ചെയ്തു. പഞ്ചാബിലെ മലര്‍കോട്ല കോടതിയാണ്അറസ്റ്റു
ന്യൂഡല്‍ഹി: (www.kvartha.com 25.07.2016) ഖുര്‍ആന്‍ ഭാഗങ്ങള്‍ കീറിയെറിഞ്ഞ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എ നരേഷ് യാദവിനെ പോലീസ് അറസ്റ്റു ചെയ്തു. പഞ്ചാബിലെ മലര്‍കോട്ല കോടതിയാണ്അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്.

പഞ്ചാബില്‍ നിന്നെത്തിയ പോലീസ് സംഘമാണ് നരേഷ് യാദവിനെ കസ്റ്റഡിയില്‍ എടുത്തത്. നരേഷ് യാദവിനെ തിങ്കളാഴ്ച മലര്‍കോട്ല കോടതിയില്‍ ഹാജരാക്കും. ഐ പി സി 153 എ അടക്കം മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് നരേഷ് യാദവിനെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഖുര്‍ആന്‍ കീറിയെറിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ വി എച്ച് പി പ്രവര്‍ത്തകന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യാദവിനെതിരെ കേസെടുത്തത്.

നരേഷ് യാദവ് പണം വാഗ്ദാനം ചെയ്തതിനെതുടര്‍ന്നാണ് താന്‍ കൃത്യം നടത്തിയതെന്നായിരുന്നു വി എച്ച് പി പ്രവര്‍ത്തകന്‍ നല്‍കിയ മൊഴി. കഴിഞ്ഞ ജൂണ്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.

അതേസമയം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം മണത്ത ബി ജെ പി-അകാലിദള്‍ കക്ഷികളും സംഘപരിവാരും ആം ആദ്മി പാര്‍ട്ടിക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും അതിന്റെ ഭാഗമായാണ് എം എല്‍ എയ്‌ക്കെതിരെയുള്ള കേസ് ക്ടെടിച്ചമച്ചതെന്നും ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങള്‍ ആരോപിച്ചു. വിജയ്കുമാറിന് പുറമെ വി എച്ച് പി നേതാക്കളായ നന്ദകിശോര്‍, ഗൗരവ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍ വിജയ്കുമാറിന്റെ ഓഡി കാറില്‍നിന്ന് ഖുര്‍ആന്റെ കീറിയ താളുകള്‍ കണ്ടെടുത്തിരുന്നു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ആം ആദ്മി പാര്‍ട്ടി ശക്തമാക്കുന്നതിനിടയില്‍ നരേശ് യാദവിന്റെ അറസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്.


Keywords: Quran, MLA, AAP, Arrested, Police, Panjab, Court, VHP, National, New Delhi, India,  AAP MLA Naresh Yadav arrested in Quran desecration case.