Follow KVARTHA on Google news Follow Us!
ad

ഒലിവ് ഓയിലില്‍ തെന്നി മലയാളി ദുബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി

ദുബൈ: (www.kvartha.com 26.06.2016) കരാമയിലെ ടൈപ്പിസ്റ്റായ സിദ്ദീഖ് ജമാല്‍ നാട്ടിലേയ്ക്ക് മടങ്ങാനായാണ് കഴിഞ്ഞ ദിവസം ദുബൈ എയര്‍പോര്‍ട്ടിലെത്തിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേയ്ക്കായിരുന്നു ഇദ്ദെഹത്തിന് പറക്കേണ്ടിയിരുന്നത്. Siddiq Jamal, Typist, Karama, Happy occasion, Vacation, Four litres, Olive oil, Miserable, Air India flight, Dubai Airport Terminal 2.
ദുബൈ: (www.kvartha.com 26.06.2016) കരാമയിലെ ടൈപ്പിസ്റ്റായ സിദ്ദീഖ് ജമാല്‍ നാട്ടിലേയ്ക്ക് മടങ്ങാനായാണ് കഴിഞ്ഞ ദിവസം ദുബൈ എയര്‍പോര്‍ട്ടിലെത്തിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേയ്ക്കായിരുന്നു ഇദ്ദെഹത്തിന് പറക്കേണ്ടിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാവിലേയും ഇദ്ദേഹത്തിന് ദുബൈ എയര്‍പോര്‍ട്ടില്‍ തന്നെ തുടരേണ്ടിവന്നു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സിദ്ദീഖ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര പുറപ്പെടേണ്ട ബുധനാഴ്ച 4 ലിറ്റര്‍ ഒലിവ് ഓയിലുമാണിദ്ദേഹം എയര്‍പോര്‍ട്ടിലെത്തിയത്. മുന്‍പ് പലപ്പോഴും ഇദ്ദേഹം ഒലിവ് ഓയില്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകാറുണ്ട്.

ഇമിഗ്രേഷനും മറ്റ് സുരക്ഷ പരിശോധനകള്‍ക്കും ശേഷം അദ്ദേഹം ബോര്‍ഡിംഗ് ഗേറ്റിലെത്തി. ഫ്‌ലൈറ്റ് പുറപ്പെടേണ്ടതിന് 45 മിനിട്ട് മുന്‍പാണ് സിദ്ദീഖ് ബോര്‍ഡിംഗ് ഗേറ്റിലെത്തിയത്. അപ്പോള്‍ സമയം 11.30.

അവിടെ എത്തിയപ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ എന്റെ പേര് വിളിച്ചു. ബാഗിലെന്താണെന്ന് ചോദിച്ചു. പതിവ് സാധനങ്ങളാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴവര്‍ അതില്‍ ഓയിലുണ്ടോ എന്നായി ചോദ്യം. ഒലിവ് ഓയില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ഒന്നുകില്‍ അതെടുത്ത് നീക്കാമെന്നോ അല്ലെങ്കില്‍ ആ ബാഗേജ് അവിടെത്തന്നെ വയ്ക്കാനോ ഞാന്‍ ആവശ്യപ്പെട്ടു. അര മണിക്കൂറോളം എനിക്കവിടെ നില്‍ക്കേണ്ടിവന്നു. പിന്നീടെന്നെ ബാഗേജുകള്‍ സൂക്ഷിക്കുന്ന സുരക്ഷ മുറിയിലേയ്ക്ക് കൊണ്ടുപോയി. ഈ സമയത്ത് ഞാന്‍ ഒലിവ് ഓയില്‍ നീക്കിവെച്ച് മടങ്ങിവന്നു. അപ്പോഴേക്കും വിമാനം പറന്നുയര്‍ന്നിരുന്നു. എനിക്ക് അത്യാവശ്യമായി നാട്ടിലേയ്ക്ക് പോകേണ്ടതാണെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. സിദ്ദീഖ് പറഞ്ഞു.

അതേസമയം സിദ്ദീഖിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ദുബൈ എയര്‍പോര്‍ട്ടില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണുള്ളത്. ഇത്രയുമധികം ഓയില്‍ വിമാനത്തില്‍ സൂക്ഷിക്കുന്നത് അപകടമാണ്. അതുകൊണ്ടാണ് യാത്രക്കാരോട് അവരുടെ ബാഗേജില്‍ നിന്നും ഒലിവ് ഓയില്‍ നീക്കാന്‍ ആവശ്യപ്പെടുന്നതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഒരു യാത്രക്കാരനായി മാത്രം വിമാനം വൈകിപ്പിക്കാന്‍ കഴിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ബുധനാഴ്ച പറക്കാനായില്ലെങ്കിലും വ്യാഴാഴ്ച എയര്‍ ഇന്ത്യയുടെ തന്നെ വിമാനത്തില്‍ സിദ്ദീഖ് തിരുവനന്തപുരത്തേയ്ക്ക് പറന്നിരുന്നു.
Siddiq Jamal, Typist, Karama, Happy occasion, Vacation, Four litres, Olive oil, Miserable, Air India flight, Dubai Airport Terminal 2.

SUMMARY: For Siddiq Jamal, a typist working in Karama, it should have been a happy occasion like any other vacation. But four litres of olive oil made it miserable. Instead of taking the Air India flight on Wednesday night to his home town in Thiruvananthapuram, Kerala, he had to spend the night and the whole of Thursday morning at Dubai Airport Terminal 2.

Keywords: Siddiq Jamal, Typist, Karama, Happy occasion, Vacation, Four litres, Olive oil, Miserable, Air India flight, Dubai Airport Terminal 2.