Follow KVARTHA on Google news Follow Us!
ad

മന്ത്രി പ്രവര്‍ത്തകയുടെ കൈപിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മന്ത്രി പ്രവര്‍ത്തകയുടെ കൈപിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിPune, Social Network, Controversy, Police, BJP, Friends, Woman, Office, Case, Photo, National,
മഹാരാഷ്ട്ര: (www.kvartha.com 18.06.2016) മന്ത്രി പ്രവര്‍ത്തകയുടെ കൈപിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഹാരാഷ്ട്രാ ഭക്ഷ്യമന്ത്രി ഗിരീഷ് ബാപ്പട് ആണ് പൊതുപരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകയായ യുവതിയുടെ കൈപിടിച്ചുനിന്നത്.

പുണെയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ വാഘോളിയിലെ പൊതുപരിപാടിക്കിടെയാണ് ചിത്രം പകര്‍ത്തിയത്. പരിപാടിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തിരുന്നു. പ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നു ഫോട്ടോ എടുത്ത അജ്ഞാതനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബാപ്പട് തനിക്കു പിതൃതുല്യനാണെന്നും മുഖ്യമന്ത്രിയെ പരിചയപ്പെടുത്താനാണു അദ്ദേഹം തന്റെ കൈപിടിച്ചു കൊണ്ടുപോയതെന്നും യുവതി പറയുന്നു. ബാപ്പടും യുവതിയുടെ പിതാവും അടുത്ത സുഹൃത്തുക്കളാണ്. അതേസമയം ചീത്തപ്പേരുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു ചിത്രം വിവാദമാക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 Maharashtra: Case registered after BJP MLA Bapat's pic holding, Pune, Social Network, Controversy, Police, BJP, Friends, Woman, Office, Case, Photo, National.

Also Read:
രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങിയത് അര മണിക്കൂറോളം; ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

Keywords: Maharashtra: Case registered after BJP MLA Bapat's pic holding, Pune, Social Network, Controversy, Police, BJP, Friends, Woman, Office, Case, Photo, National.